ചേരാനല്ലൂരിൽ കാറിടിച്ചു മരിച്ച ജയപാലകൃഷ്ണന്റെ തട്ടുകട വീണ്ടും തുറന്നു പ്രവർത്തിക്കാൻ തുടങ്ങി. കുടുംബാംഗങ്ങളായ ഭാര്യയും മകനും ചേർന്നാണ് കട തുറന്നത്. ഹൈദരാബാദിലെ ജോലി ഉപേക്ഷിച്ച് എത്തിയ മകൾ ഭദ്രകീർത്തിയും തട്ടുകട നടത്താൻ ഒപ്പമുണ്ടാകും.
ജയപാലകൃഷ്ണന്റെ വേർപാടിലും നാട്ടുകാരുടെയും മാധ്യമങ്ങളുടെയും പൂർണ പിന്തുണയോടെയാണ് കട പുനരാരംഭിക്കാൻ കുടുംബം തീരുമാനിച്ചത്. ജയപാലകൃഷ്ണൻ മുൻപ് നടത്തിവന്ന അതേ രീതിയിൽ യാതൊരു മാറ്റവുമില്ലാതെ ദോശയും ചമ്മന്തിയും ഓംലെറ്റും നൽകി തട്ടുകട മുന്നോട്ട് കൊണ്ടുപോകാനാണ് ഇവരുടെ തീരുമാനം. ജയപാലകൃഷ്ണന്റെ ചിത്രത്തിൽ തിരിതെളിയിച്ചാണ് ചിറ്റൂർ നിവാസികൾക്ക് ഏറെ പ്രിയപ്പെട്ട കടയുടെ പ്രവർത്തനം പുനരാരംഭിച്ചത്.
ENGLISH SUMMARY:
The popular street food stall in Cheranalloor run by the late Jayapalakrishnan, who tragically died in a car accident, has officially resumed operations. His wife and son reopened the eatery, with his daughter Bhadrakeerthi also joining them after quitting her job in Hyderabad.