hyderabad-bride-trafficking-market-ncw-intervenes-on-manorama-news-report

'വധു വില്‍പനയ്ക്ക്' എന്ന മനോരമ ന്യൂസ് ബിഗ് ഇൻവെസ്റ്റിഗേഷനിൽ ഇടപെട്ട് ദേശീയ വനിതാ കമ്മീഷൻ. കര്‍ശന നടപടിയെടുക്കാന്‍ തെലുങ്കാന ഡിജിപിക്ക് ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ വിജയ രഹത്‌കര്‍ നിർദേശം നൽകി . ദല്ലാള്‍മാരുടെ പങ്കും സാമ്പത്തിക ഇടപാടും അന്വേഷിച്ച് ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്നാണ് നിർദ്ദേശം. മനോരമ ന്യൂസ് ബിഗ് ഇംപാക്ട്.

ഹൈദരാബാദ് വിവാഹങ്ങളുടെ പിന്നിലെ ബ്രോക്കർമാരുടെ പങ്കും ചൂഷണവും സാമ്പത്തിക ഇടപാടും അന്വേഷിക്കാനാണ് ദേശീയ വനിത കമ്മീഷന്റെ നിർദേശം. ഹൈദരബാദ് വിവാഹങ്ങളുടെ മറവില്‍ മനുഷ്യക്കടത്ത് നടക്കുന്നുണ്ടോ ? പരിശോധിക്കണം. പെൺകുട്ടികളുടെ സമ്മതത്തോടെയാണ് വിവാഹങ്ങൾ ? സമഗ്രമായ അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ തെലുങ്കാന ഡിജിപിക്ക് നിർദേശം നൽകിയത്.

പെണ്‍കുട്ടികള്‍ വില്‍പനച്ചരക്കല്ലെന്നും, വിവാഹത്തിന്‍റെ മറവില്‍ പെണ്‍കുട്ടികളെ വില്‍ക്കരുതെന്നും  അവരുടെ സുരക്ഷയും പുനരധിവാസവും ഉറപ്പാക്കണമെന്നും കമ്മിഷന്‍ നിര്‍ദേശിച്ചു. മനോരമ ന്യൂസ് നൽകിയ വിശദമായ ഇൻവെസ്റ്റിഗേഷൻ പരിശോധിച്ച ശേഷമാണ് ദേശീയ വനിതാ കമ്മീഷൻ നടപടിയിലേക്ക് കടന്നത്. 

ENGLISH SUMMARY:

Hyderabad Bride Trafficking Market: NCW Intervenes on Manorama News Report, Seeks DGP Report