നാഷനല്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്‌മെന്റ് കൗണ്‍സില്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്‌മെന്റ് എക്‌സിബിഷന്‍ 'ഇന്‍ഡെക്‌സ് 2025' മേയ് രണ്ടിന് ആരംഭിക്കും. അങ്കമാലി അഡ്‌ലക്‌സ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നാല് ദിവസം നീണ്ടുനിൽക്കുന്ന പ്രദർശനം കേന്ദ്രമന്ത്രി ജിതന്‍ റാം മാഞ്ചി ഉദ്ഘാടനം ചെയ്യും. നാല് കേന്ദ്രമന്ത്രാലയങ്ങളുടെയും 20 വിദേശ എംബസികളുടെയും പങ്കാളിത്തത്തോടെ നടത്തുന്ന പ്രദർശനത്തിൽ കേന്ദ്ര-സംസ്ഥാന മന്ത്രിമാർ പങ്കെടുക്കും. വിവിധ കേന്ദ്രപദ്ധതികള്‍, സബ്‌സിഡികള്‍, ഗ്രാന്റുകള്‍ എന്നിവയെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് കാര്യമായ അറിവില്ലെന്നും, ഇതിന് പരിഹാരം കാണുകയെന്നതാണ് പ്രദർശനത്തിലൂടെ ലക്ഷ്യം വെയ്ക്കുന്നതെന്നും എന്‍.ഐ.ഡി.സി.സി ദേശീയ വൈസ് ചെയര്‍പേഴ്‌സണ്‍ ഗൗരി വത്സ പറഞ്ഞു.