കല്യാണ്‍ സില്‍ക്സിന്‍റെ സി.എം.ഡി ടി.എസ്. പട്ടാഭിരാമന്‍റെ പത്നി ജാനകി പട്ടാഭിരാമന്‍റെ സ്മരണാര്‍ഥം തൃശൂർ പൂങ്കുന്നത്ത് ആരംഭിച്ച ക്ലിനിക്കിന്‍റെ ഉദ്ഘാടനം കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി നിര്‍വ്വഹിച്ചു. തൃശൂര്‍ മേയര്‍ എം.കെ. വര്‍ഗീസ്, മന്ത്രി കെ. രാജന്‍, തൃശൂര്‍ എംഎല്‍എ പി. ബാലചന്ദ്രന്‍, എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. മുതിർന്ന ഡോക്ടര്‍മാരുടെ നേതൃത്വത്തിൽ സൗജന്യ ചികിത്സ ക്ലിനിക്കിൽ ലഭ്യമാക്കുമെന്ന് ടി.എസ്. പട്ടാഭിരാമന്‍ പറഞ്ഞു.