TOPICS COVERED

ആലുവ രാജഗിരി ആശുപത്രിയിൽ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയരായവരും, കരൾ പകുത്ത് കൂടെ നിന്നവരും ഒത്തുചേര്‍ന്നു.

'ജീവന 2025' എന്ന പേരിൽ നടന്ന പരിപാടി ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് ഉദ്ഘാടനം ചെയ്തു. നടന്‍ സുധീർ കരമന മുഖ്യാതിഥി ആയിരുന്നു. 116 കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയകളാണ് ഇതിനകം രാജഗിരി ആശുപത്രിയില്‍ വിജയകരമായി പൂര്‍ത്തിയാക്കിയത്.

രാജഗിരി അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ഫാ.ജോയ് കിളിക്കുന്നേൽ അധ്യക്ഷത വഹിച്ചു. ഗ്യാസ്ട്രോ ഇന്റസ്റ്റൈനൽ വിഭാഗം ഡയറക്ടർ ഡോ. ഫിലിപ്പ് അഗസ്റ്റിൻ, മെഡിക്കൽ സൂപ്രണ്ട് ഡോ. സണ്ണി പി. ഓരത്തേൽ എന്നിവർ സംസാരിച്ചു. 

ENGLISH SUMMARY:

Aluva Rajagiri Hospital, liver transplant recipients and liver transplant survivors gathered together. District Collector NSK Umesh inaugurated the program titled 'Jeevana 2025'