പൊതുജനങ്ങൾക്കായി റൈസ് ആൻഡ് റൺ മാരത്തണുമായി എറണാകുളം ചോറ്റാനിക്കര റോയൽ റണ്ണിംഗ് ക്ലബ്. ചോറ്റാനിക്കര പബ്ലിക് ലൈബ്രറിയുടെ പങ്കാളിത്തത്തോടെ സംഘടിപ്പിച്ച മാരത്തണിൽ 1200 അധികം പേർ പങ്കെടുത്തു.
നാലു വയസ്സു മുതൽ 76 വയസ്സുവരെ പ്രായമുള്ളവർ മാരത്തണിന്റെ ഭാഗമായി. 3, 7, 15 കിലോമീറ്റർ വിഭാഗങ്ങളിലാണ് മാരത്തൺ നടന്നത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ ഫ്ലാഗ് ഓഫ് ചെയ്തു. കഴിഞ്ഞ അഞ്ചുവർഷമായി റോയൽ റണ്ണിംഗ് ക്ലബ് ഇത്തരത്തിൽ മാരത്തൺ സംഘടിപ്പിക്കുന്നുണ്ട്.