വൈദ്യരത്നത്തിന്‍റെ പുതിയ ആയുര്‍വേദ ചികിത്സാകേന്ദ്രം കൊച്ചി പനമ്പള്ളി നഗറില്‍ വ്യവസായമന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു. പഞ്ചകര്‍മ്മ ചികിത്സ, വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം, ഫാര്‍മസി സൗകര്യങ്ങള്‍ ലഭ്യമാണ്. വൈദ്യരത്നം ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അഷ്ടവൈദ്യന്‍ ഡോ. ഇ.ടി.കൃഷ്ണന്‍ മൂസ്സ്, എം.ഡി അഷ്ടവൈദ്യന്‍ ഡോ. ഇ.ടി.നീലകണ്ഠന്‍ മൂസ്സ്, എക്സിക്യൂട്ടീവ് ഡയറക്ടര്‍ അഷ്ടവൈദ്യന്‍ ഡോ. ഇ.ടി.യദു നാരായണന്‍ മൂസ്സ്, സി.ഇ.ഒ പ്രദീപ് നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.