വായനക്കാര്‍ക്ക് കൂടുതല്‍ പങ്കാളിത്തവും സമ്മാനങ്ങളും ഉറപ്പാക്കുന്ന മലയാള മനോരമയുടെ ഒരുവര്‍ഷം നീളുന്ന കരുതല്‍ പദ്ധതിക്ക് തുടക്കമായി. മലയാള മനോരമ പാലക്കാട് യൂണിറ്റിൽ പദ്ധതിയുടെ ഉദ്ഘാടനം സിനിമാ താരങ്ങളായ പ്രിയങ്ക നായർ, ഷാജു ശ്രീധർ എന്നിവർ ചേർന്നു നിർവഹിച്ചു. പദ്ധതിയുടെ ആദ്യ പരിപാടിയായി വനിതാ മാപ്പിളപ്പാട്ട് ആലാപന മത്സരമാണ് സംഘടിപ്പിക്കുന്നത്. ഇതിൻ്റെ ഫൈനൽ റൗണ്ട് മത്സരം 15ന് പാലക്കാട്ടും, 16ന് പെരിന്തൽമണ്ണയിലും നടക്കും. മല്‍സര വിജയികള്‍ക്ക് അറുപത്തി ഏഴായിരത്തി അഞ്ഞൂറ് രൂപയുടെ സമ്മാനം ലഭിക്കും. മാർക്കറ്റിങ് ഡപ്യൂട്ടി ജനറൽ മാനേജർ സുരേഷ് ചെറിയാൻ ജോൺ ചടങ്ങില്‍ അധ്യക്ഷനായി.