ഐ.ടി, സ്കില്ലിങ് വിദ്യാഭ്യാസ സ്ഥാപനമായ ജി ടെക്കിന്‍റെ ഇരുപത്തി നാലാം വാര്‍ഷികാഘോഷവും ജി സൂം സീസണിന്‍റെ ഗ്രാന്‍റ് ഫിനാലെയും തിരുവനന്തപുരത്ത് നടന്നു. സിനിമാ താരങ്ങളായ കൈലാഷും മാളവിക മേനോനും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു. ജി.ടെകിലെ വിദ്യാര്‍ഥികളുടെ കലാമല്‍സരങ്ങളാണ് ജി സൂം. കേരളം, തമിഴ്നാട് സെന്‍ററുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് മല്‍സരത്തില്‍ പങ്കെടുത്തത്. വിജയികള്‍ക്ക് ക്യാഷ് പ്രൈസ് ഉള്‍പ്പടെയുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. ജി–ടെക് എച്ച്. ഒഡി ജോസഫ് തോമസ്, മാര്‍ക്കറ്റിങ് മാനേജര്‍ അന്‍വര്‍ സാദിഖ് തുടങ്ങി ഒട്ടേറെ പ്രമുഖര്‍ പങ്കെടുത്തു.
ENGLISH SUMMARY:
The 24th anniversary celebration of G-Tech, an IT and skilling education institution, along with the grand finale of G-Zoom Season, was held in Thiruvananthapuram. The event was inaugurated by actors Kailash and Malavika Menon.