നാഷണല്‍ സ്കില്‍ ഡവലപ്മെന്‍റ് കോര്‍പ്പറേഷനും അജിനോറ ട്രെയിനിങ് അക്കാദമിയും സംയുക്തമായി നടത്തിയ ഭാഷാ പരിശീലനം വിജയകരമായി പൂർത്തിയാക്കിയ 11 മലയാളി നഴ്സുമാര്‍ ജര്‍മനിയിലേക്ക്. നോയിഡയിൽ എന്‍.എസ്.ഡി.സി. പരിശീലന കേന്ദ്രം ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ കേന്ദ്ര മന്ത്രി ജയന്ത് ചൗധരി ഇവരെ യാത്രയാക്കി. കേന്ദ്രസര്‍ക്കാരിന്‍റെ നൈപുണ്യ വികസന പദ്ധതി പ്രകാരം എന്‍.എസ്.ഡി.സിയും അജിനോറ ട്രെയിനിങ് അക്കാദമിയും ജര്‍മന്‍, ജാപ്പനീസ്, ഇംഗ്ലീഷ് ഭാഷകളിലാണ് പരിശീലനം നല്‍കുന്നത്. സൗജന്യമാണ് പരിശീലനം.