AI Generated Image
അമിതവേഗതയിൽ പോകുന്ന കാറിൽ ലൈംഗിക ബന്ധത്തിലേർപ്പെട്ട കമിതാക്കളെ പൊക്കി പൊലീസ്. ജർമ്മനിയിലെ ഓട്ടോബാനിൽ ഏകദേശം 145 കിലോമീറ്റർ വേഗതയിൽ കാറോടിച്ചാണ് ഇരുവരും ലൈംഗിക ബന്ധത്തിലേർപ്പെട്ടത്. കാർ അപകടകരമായി പോകുന്നത് ശ്രദ്ധയിൽപ്പെട്ടവർ പൊലീസിൽ അറിയിച്ചതിന് പിന്നാലെയാണ് നടപടി. നവംബർ മൂന്നിനാണ് സംഭവം.
37 വയസുള്ള യുവാവും 33 വയസുള്ള യുവതിയുമാണ് പിടിയിലായത്. ഡോട്ടർമുണ്ടിലേക്കാണ് ഇരുവരും സഞ്ചരിച്ചിരുന്നത്. കാർ ലൈനുകൾക്കിടയിൽ വളഞ്ഞു പുളഞ്ഞു പോകുന്നത് കണ്ടവരാണ് പൊലീസിൽ അറിയിച്ചതെന്ന് ദി സൺ റിപ്പോർട്ട് ചെയ്തു. ഡ്രൈവറും വനിതായായ യാത്രക്കാരിയും കാറിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയായിരുന്നുവെന്നാണ് ദൃക്സാക്ഷി പൊലീസിനോട് പറഞ്ഞു.
കാർ വേഗത്തിൽ വലതു ഭാഗത്തേക്ക് തിരിക്കുകയും അപകടം ഒഴിവാക്കാൻ ട്രാക്കിലുണ്ടായിരുന്ന ലോറിക്ക് റോഡിന്റെ വശത്തേക്ക് മാറേണ്ടി വന്നുവെന്നും ദൃക്സാക്ഷി പറഞ്ഞു. മൺസ്റ്ററിന് സമീപം പെട്രോൾ പമ്പിൽ വച്ചാണ് പൊലീസ് കമിതാക്കളെ അറസ്റ്റ് ചെയ്തത്. അപകടകരമായ ഡ്രൈവിംഗിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ജർമൻ പീനൽ കോഡ് സെക്ഷൻ 315 ബി പ്രകാരമാണ് ഡ്രൈവർക്കെതിരെ കേസെടുത്തിരിക്കുന്നത്. കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ അഞ്ചു വർഷം വരെ തടവ് ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.