അമേരിക്കയുടെ നികുതി ഭീഷണി തല്‍ക്കാലം നീങ്ങിയതിന്‍റെ ആശ്വാസത്തില്‍ ഓഹരി വിപണി. തിരിച്ചടികള്‍ക്ക് ഒടുവില്‍ ഇന്ന് സൂചികകള്‍ നേട്ടത്തിലാണ്. ആര്‍ബിഐ പലിശനിരക്ക് കാല്‍ ശതമാനം കുറച്ചേക്കുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകര്‍.
കാനഡയ്ക്കും മെക്സിക്കോയ്ക്കും എതിരെയുള്ള ഡോണള്‍ഡ് ട്രംപിന്‍റെ നികുതി ആക്രമണം ഒരു മാസത്തേക്ക് മരവിപ്പിച്ചത് ആഗോളതലത്തില്‍ വിപണികള്‍ക്ക് ഉണര്‍വേകി. ഏഷ്യന്‍ വിപണികളെല്ലാം നേട്ടത്തോടെയാണ് തുടങ്ങിയത്. സെന്‍സെക്സ് 800 പോയിന്‍റുവരെയും നിഫ്റ്റി 240 പോയിന്‍റും ഉയര്‍ന്നാണ് വ്യാപാരം നടക്കുന്നത്. ബാങ്കിങ്, കണ്‍സ്യൂമര്‍, എനര്‍ജി സെക്ടറുകളിലെ ഓഹരികള്‍ നേട്ടമുണ്ടാക്കി.
അതേസമയം, ഡോളറിനെതിരെ രൂപയുടെ മൂല്യം താഴ്ചയില്‍ നിന്ന് കരകയറിയിട്ടില്ല. 87.12 എന്ന നിലയില്‍ ഇടിവ് തുടരുകയാണ്. ബജറ്റിലെ നിരാശയ്ക്കും നികുതി യുദ്ധത്തിനും പിന്നാലെ വരാനിരിക്കുന്ന ആര്‍ബിഐയുടെ പണനയത്തില്‍ പ്രതീക്ഷ വയ്ക്കുകയാണ് നിക്ഷേപകര്‍. പലിശ നിരക്ക് കാല്‍ ശതമാനം കുറയ്ക്കുമെന്ന പ്രതീക്ഷകള്‍ യാഥാര്‍ഥ്യമായാല്‍ അത് വിപണിക്ക് കരുത്തേകും. അതേസമയം, യു.എസിന്‍റെ നികുതി ഭീഷണിയെ നേരിടാന്‍ ചൈന നേരിട്ട് കളത്തിലിറങ്ങിയതോടെ സാഹചര്യങ്ങള്‍ വീണ്ടും മാറിമറിയാനും സാധ്യതയുണ്ട്.