സാംസങ് ഗാലക്സി എസ് 25 സീരീസിന്‍റെ കേരളത്തിലെ ആദ്യത്തെ വില്‍പ്പന കോഴിക്കോട് പൊറ്റമ്മല്‍ മൈജി ഷോറൂമില്‍ നടന്നു. മുന്‍കൂട്ടി ബുക്ക് ചെയ്ത 30 പേരാണ് ആദ്യവില്‍പ്പനയില്‍ ഫോണ്‍ സ്വന്തമാക്കിയത്. എളുപത്തില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന എഐ അസിസ്റ്റന്‍സാണ് ഫോണുകളുടെ പ്രത്യേകത. ഓഡിയോ ഇറേസര്‍, പ്രീമിയം വ്യൂവിങ് എക്സ്പീരിയന്‍സ് എന്നിവയാണ് എസ് 25 സീരീസിന്‍റെ മറ്റു പ്രധാന ആകര്‍ഷണങ്ങള്‍. നാല് നിറങ്ങളിലുള്ള ഫോണുകളാണ് വിപണിയില്‍ ഉള്ളത്. ആകര്‍ഷകമായ ഓഫറുകളോടെയാണ് മൈജി സാംസങ് എസ് 25 സീരിസിലുള്ള ഫോണുകളുടെ വില്‍പ്പന നടത്തുന്നത്.