രണ്ട് പതിറ്റാണ്ട് ടാറ്റ ഗ്രൂപ്പിനെ നയിച്ച രത്തൻ ടാറ്റയുടെ പേര് ഒരു സമ്പന്ന പട്ടികയിലും ചർച്ച ചെയ്യപ്പെടാത്തതാണ്. ടാറ്റ ഗ്രൂപ്പിനെ സംബന്ധിച്ച് മികച്ച കാലയളായിരുന്നു രത്തൻ ടാറ്റ കാലം. വരുമാനം 5 ലക്ഷം കോടി കടക്കുന്നതും ലാഭം 33,500 കോടിയിലധികം എത്തിയകും 2012 സാമ്പത്തിക വർഷത്തിലാണ്. ഇന്ത്യൻ സമ്പന്നരുടെ പട്ടികയിൽ ആദ്യ നിരയിൽ നിന്ന് ടാറ്റ മാറിനിൽക്കാനുള്ള കാരണം അദ്ദേഹത്തിൻറെ ജീവകാരുണ്യ പ്രവർത്തനങ്ങളാണ്. എന്നാൽ കരുതുന്നത്ര നിസാരമല്ല രത്തൻ ടാറ്റയുടെ സമ്പാദ്യം.
Also Read: ആംബുലൻസിനൊപ്പം ബൈക്കില്‍; അവസാന യാത്രയിലും രത്തന്‍ ടാറ്റയ്ക്കൊപ്പം ശാന്തനു
7,900 കോടി രൂപ
2024 ലെ ഹുറൂൺ ഇന്ത്യ സമ്പന്ന പട്ടിക പ്രകാരം രത്തൻ ടാറ്റയുടെ ആകെ ആസ്തി മൂല്യം 7900 കോടി രൂപയാണ്. ഇന്ത്യൻ സമ്പന്നരിൽ 350-ാം സ്ഥാനത്താണ് അദ്ദേഹം. ടാറ്റ ഗ്രൂപ്പ് ഹോൾഡിംഗ് കമ്പനിയായ ടാറ്റ സൺസിലെ രത്തൻ ടാറ്റയുടെ ഓഹരി പങ്കാളിത്തമാണ് അദ്ദേഹത്തിന്റെ ആസ്തിയുടെ ഭൂരിഭാഗവും. രത്തൻ ടാറ്റയ്ക്ക് 0.83 ശതമാനം ഓഹരി പങ്കാളിത്തമാണ് ടാറ്റ സൺസിലുള്ളത്.
Also Read: യുദ്ധം തകർത്ത പ്രണയം, അവിവാഹിതൻ; രത്തൻ ടാറ്റയ്ക്ക് പിൻഗാമിയായി ടാറ്റ കുടുംബത്തിൽ നിന്ന് ആര്?
സ്റ്റാർട്ടപ്പ് നിക്ഷേപം
പ്രൈവറ്റ് മാർക്കറ്റ് ഡാറ്റ കമ്പനിയായ ട്രാക്സനിലെ കണക്ക് പ്രകാരം 45 സ്റ്റാർട്ടപ്പുകളിൽ രത്തൻ ടാറ്റയ്ക്ക് നിക്ഷേപമുണ്ട്. ഒല, പേടിഎം, ഇക്കോമേഴ്സ് ഫർണിച്ചർ കമ്പനിയായ അർബൻ ലാഡർ, ലെൻസ്കാർട്ട്, ഹെൽത്ത്, ഫിറ്റനസ് പ്ലാറ്റ്ഫോമായ ക്യുയർഫിറ്റ്, അർബൻ കമ്പനി തുടങ്ങിയവയിൽ രത്തൻ ടാറ്റയ്ക്ക് നിക്ഷേപമുണ്ട്. ഓൺലൈൻ ട്രേഡിങ് പ്ലാറ്റ്ഫോമായ അപ്സ്റ്റോക്കിലെ നിക്ഷേപത്തിൽ നിന്ന് കഴിഞ്ഞാഴ്ചയാണ് രത്തൻ ടാറ്റ 23,000 ശതമാനത്തിന്റെ ലാഭമുണ്ടാക്കിയത്.
Also Read: അഞ്ച് ശതമാനം ഓഹരി വിറ്റ് രത്തൻ ടാറ്റ; കയ്യിലെത്തിയത് 23000% ലാഭം; നിക്ഷേപം ഇങ്ങനെ
നിക്ഷേപം ഈ കമ്പനി വഴി
രത്തൻ ടാറ്റയുടെ വ്യക്തിഗത നിക്ഷേപങ്ങൾ നടത്തിയത് ആർടിഎൻ അസോസിയേറ്റ് വഴിയാണ്. 2023 ലെ കണക്ക് അനുസരിച്ച് 296.96 കോടി രൂപയുടെ ആസ്തി കമ്പനിക്കുണ്ട്. 186 കോടി രൂപയുടെ നിക്ഷേപങ്ങളും 77.88 കോടി രൂപ പണമായും കമ്പനിയുടെ പക്കലുണ്ട്. രത്തൻ ടാറ്റയ്ക്ക് പൂർണ ഉടമസ്ഥാനവകാശം. രത്തൻ ടാറ്റയുടെ അടുത്തയാളും വിശ്വസ്തനുമായ മെഹ്‌ലി മിസ്ത്രി മാത്രമാണ് ആർഎൻടി അസോസിയേറ്റ്‌സിൻ്റെ ബോർഡിലെ മറ്റ് ഡയറക്ടർ.
ടാറ്റ സൺസിൻ്റെ മുൻ ചെയർമാനായിരുന്ന അന്തരിച്ച സൈറസ് മിസ്ത്രിയുടെ ബന്ധുവാണ് മെഹ്‌ലി മിസ്ത്രി. സർ രത്തൻ ടാറ്റ ട്രസ്റ്റ്, സർ ദോറാബ്ജി ടാറ്റ ട്രസ്റ്റ്, ടാറ്റ എജ്യുക്കേഷൻ ആൻഡ് ഡെവലപ്‌മെൻ്റ് ട്രസ്റ്റ് എന്നിവയുടെ ട്രസ്റ്റി കൂടിയാണിദ്ദേഹം.