നന്തിലത്ത് ജി മാര്‍ട്ടിന്‍റെ 54-മത് ഹൈടെക്ക് ഷോറൂം കോഴിക്കോട് മുക്കം അഗസ്ത്യമുഴിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഷോറൂമിന്‍റെ ഉദ്ഘാടനം നന്തിലത്ത് ഗ്രൂപ്പ് ചെയര്‍മാന്‍ ഗോപു നന്തിലത്തും ഷൈനി ഗോപു നന്തിലത്തും ചേര്‍ന്ന് നിര്‍വഹിച്ചു. പുതിയ ഷോറൂമിന്‍റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് നിരവധി ഓഫറുകളും ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. എല്ലാ ബ്രാന്‍ഡഡ് ഗൃഹോപകരണങ്ങളും ഇലക്ട്രോണിക് – ഡിജിറ്റല്‍ ആക്സസറീസും ഒരു കുടക്കീഴില്‍ അണിനിരത്തി ഉപഭോക്താകള്‍ക്ക് ലഭ്യമാക്കുകയാണ് നന്തിലത്ത് ജി മാര്‍ട്ട്. മുക്കം ഷോറൂമില്‍ നിന്ന് ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 15 വരെ സാധനങ്ങള്‍ വാങ്ങുന്നവരില്‍ തെരഞ്ഞെടുക്കപ്പെടുന്ന അഞ്ച് ഭാഗ്യശാലികള്‍ക്ക് 32 ഇഞ്ചിന്‍റെ എല്‍ഇഡി ടിവി സമ്മാനമായി ലഭിക്കും. ലക്കി ആന്‍ഡ് വിന്നിലൂടെയാണ് വിജയികളെ തെരഞ്ഞെടുക്കുക.കേരളത്തില്‍ ഉടനീളം ഉള്ള ഷോറൂമുകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്ന തെരെഞ്ഞെടുക്കപ്പെട്ട ഒരു ഭാഗ്യശാലിക്ക് മെഴ്സിഡസ് ബെന്‍സ് കാറും അഞ്ച് ഭാഗ്യശാലികള്‍ക്ക് മാരുതി എക്സ്പ്രസ് കാറും സമ്മാനമായി ലഭിക്കും.