ഇന്നലെ രണ്ടുവട്ടം ഇടിഞ്ഞ ക്ഷീണം തീര്‍ത്ത് സ്വര്‍ണം. പവന് 1920 രൂപ വര്‍ധിച്ച് 92,320ലാണ ് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 240 രൂപ വര്‍ധിച്ച് 11,540 രൂപയുമായി. ഇന്നലെ രാവിലെ 11420 രൂപയായിരുന്നു ഗ്രാമിന് വില. ഇത് ഉച്ചയോടെ വീണ്ടും ഇടിഞ്ഞ് 11,300 ലേക്ക് എത്തിയിരുന്നു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയായിരുന്നു സ്വര്‍ണത്തിന് ഇന്നലെയുണ്ടായത്.
നവംബര്‍ അഞ്ചിനും ആറിനുമാണ് സ്വര്‍ണം ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില കൈവരിച്ചത്. രാജ്യാന്തര സ്വര്‍ണവിലയിലുണ്ടായ ഇടിവും ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ന്നതുമാണ് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടമുണ്ടായത്.