• രണ്ടു ദിവസത്തെ വർധനവിന് ശേഷം കേരളത്തിൽ സ്വർണവില കുത്തനെ ഇടിഞ്ഞ് പവന് 91,360 രൂപയിലും ഗ്രാമിന് 11,420 രൂപയിലുമെത്തി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

രണ്ടു ദിവസത്തെ മുന്നേറ്റത്തിനു ശേഷം കേരളത്തിലെ സ്വര്‍ണ വില വീണ്ടും ഇടിഞ്ഞു. ഗ്രാമിന്  295 രൂപ കുറഞ്ഞ് 11,420 രൂപയാണ് ഇന്നത്തെ വില. പവന് 2360 രൂപയുടെ കുറവോടെ 91360 രൂപയിലെത്തി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. 18 കാരറ്റ് സ്വര്‍ണത്തിനും വില കുറഞ്ഞിട്ടുണ്ട്. ഗ്രാമിന് 240 രൂപ കുറഞ്ഞ് 9345 രൂപയായി. പവന് 74760 രൂപയാണ് ഇന്നത്തെ വില. രാജ്യാന്തര വില വീണ്ടും താഴേക്ക് വന്നതാണ് കേരളത്തിലെ വിലയിലും ഇടിവ് വന്നതിനു കാരണം. 

ഇന്നലെ 3679 ഡോളര്‍ വരെ മുന്നേറിയ രാജ്യാന്തര വിലയില്‍ 100 ഡോളറില്‍ കൂടുതല്‍ ഇടിവുണ്ടായി. 3542 ഡോളറിലാണ് നിലവില്‍ വ്യാപാരം നടക്കുന്നത്. പലിശ നിരക്ക് വര്‍ധിപ്പിക്കുമെന്ന് സൂചിപ്പിക്കുന്ന യു.എസ്. ഫെഡറല്‍ റിസര്‍വിന്‍റെ നിലപാടുകളാണ് സ്വര്‍ണ വിലയെ ഇടിക്കുന്നത്. യു.എസിലെ പണപ്പെരുപ്പത്തിന്‍റെ കണക്ക് വ്യക്തമാക്കുന്ന യുഎസ് പേഴ്സണൽ കൺസംപ്ഷൻ എക്സ്പെൻഡിച്ചർ ഡാറ്റ ഇന്നു പുറത്തുവരും. 

യുഎസിലെ ജനങ്ങള്‍ സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും ചെലവാക്കുന്ന തുകയുടെ കണക്കാണിത്. പേഴ്സണൽ കൺസംപ്ഷൻ എക്സ്പെൻഡിച്ചർ കൂടുകയാണെങ്കില്‍ ജീവിത ചെലവ് ഉയരുകയാണെന്നും പണപ്പെരുപ്പം ഉയരുകയാണെന്നും അര്‍ഥമാകും. ഇത് പലിശ നിരക്ക് കൂട്ടാനുള്ള സൂചനയായാണ് ഫെഡ് കണക്കാക്കുക. അങ്ങനെയെങ്കില്‍ സ്വര്‍ണ വില കൂടുതല്‍ ഇടിയും. 

ആഭരണം വാങ്ങാന്‍ ചെലവെത്ര?

ഇന്നത്തെ വിലയില്‍ ഒരു പവന്റെ ആഭരണം വാങ്ങാന്‍ 1 ലക്ഷത്തിന് താഴെ ചെലവാക്കിയാല്‍ മതിയാകും.  10 ശതമാനം പണിക്കൂലിയുള്ള ഒരു പവന്റെ ആഭരണം വാങ്ങാന്‍ 103,510 രൂപ ചെലവാകും. അഞ്ചു ശതമാനം പണിക്കൂലിയുള്ള ആഭരണം വാങ്ങാന്‍ 98,805 രൂപ മതിയാകും. പണിക്കൂലി, ജിഎസ്ടി എന്നിവ അടങ്ങുന്ന വിലയാണിത്. 

ENGLISH SUMMARY:

Gold prices in Kerala fell sharply after two days of gains, dropping by Rs 2,360 per pavan to Rs 91,360—the lowest level of the month. The price per gram declined by Rs 295 to Rs 11,420, while 18-karat gold fell by Rs 240 per gram to Rs 9,345 (Rs 74,760 per pavan). The drop was driven by a slump of over $100 in international gold prices, which fell from $3,679 to $3,542 amid signals of potential interest rate hikes by the US Federal Reserve