gold-price-update

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. പവന് 3760 രൂപ കുറഞ്ഞ് 92080 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 470 രൂപ കുറഞ്ഞ് 11510 രൂപയായി. 18 കാരറ്റ് സ്വര്‍ണത്തിനും വിലയിടിവുണ്ട്. ഗ്രാമിന് 385 രൂപ കുറഞ്ഞ് 9420 രൂപയിലെത്തി. 3,080 രൂപ കുറഞ്ഞ് 75360 രൂപയാണ് ഒരു പവന്‍റെ വില.

രണ്ടാഴ്ച കൊണ്ട് സ്വര്‍ണം പവന് 15,000 രൂപയാണ് കുറഞ്ഞത്. 2025 നവംബറിലാണ് ഇതിനു മുന്‍പ് ഈ നിലവാരത്തില്‍ സ്വര്‍ണ വില എത്തിയത്.  ഇന്നത്തെ വിലയില്‍, 10 ശതമാനം പണിക്കൂലിയുള്ള ഒരു പവന്‍ വാങ്ങാന്‍ 1,04,379 രൂപ വേണം. അഞ്ചു ശതമാനം പണിക്കൂലിയാണെങ്കില്‍ 99,584 രൂപയ്ക്ക് ഒരു പവന്‍ വാങ്ങാം.

ഇന്നലെ 3700 ഡോളര്‍ നിലവാരത്തില്‍ വ്യാപാരം നടത്തിയിരുന്ന രാജ്യാന്തര വിലയില്‍ 100 ഡോളറിലധികം ഇടിവ് വന്നു. ട്രോയ് ഔണ്‍സിന് 3544 ഡോളറിലാണ് ഇപ്പോള്‍ വ്യാപാരം. ഈ ഇടിവാണ് കേരളത്തിലും വില കുറയാന്‍ കാരണമായതത്.  യുഎസ് ഡോളര്‍ ശക്തമാകുന്നതും ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കൂട്ടുമെന്ന് ഉറപ്പായതുമാണ് ഇടിവിനു കാരണം. ഇതിനൊപ്പം യുഎസിലെ തൊഴിലില്ലായ്മ കണക്കുകള്‍ ഉയരുന്നു എന്ന സൂചനയും സമ്പദ്‍വ്യവസ്ഥയെ പറ്റിയുള്ള ആശങ്കകള്‍ ഉയര്‍ത്തി. തൊഴിലില്ലായ്മ ആനുകൂല്യം വാങ്ങുന്നവരുടെ എണ്ണം പ്രതീക്ഷച്ചതിനേക്കാള്‍ ഉയരുകയാണ്. 

പലിശ കൂടുന്നത് സ്വര്‍ണത്തിന് അനുകൂലമായ കാര്യമല്ല. സ്വർണത്തിൽ നിക്ഷേപിക്കുമ്പോൾ വില കൂടിയാൽ മാത്രമേ നേട്ടം കിട്ടൂ. അതേസമയം ബോണ്ട്, ഡോളർ നിക്ഷേപങ്ങളിൽ പണമിട്ടാൽ ലാഭവിഹിതം, പലിശ തുടങ്ങിയ നേട്ടങ്ങളും കിട്ടും. യുഎസിൽ അടിസ്ഥാന പലിശനിരക്ക് കൂടാനുള്ള സാധ്യതകളാണ് ബോണ്ടിനും ഡോളറിനും കരുത്താകുന്നത്. ഇതോടെ സ്വര്‍ണത്തെ നിക്ഷേപകര്‍ കൈവിടുന്നതാണ് ഇപ്പോഴത്തെ വിലയിടിവിനു പ്രധാനകാരണം.

സ്വർണ വില 3540 ഡോളറിലേക്ക് എത്തിയതോടെ കൂടുതൽ ഇടിവ് പ്രതീക്ഷിക്കുകയാണ് നിരീക്ഷകർ. ഇനിയും ഇടിവ് തുടർന്നാൽ 3,440 ഡോളറിലക്ക് വില എത്താം. അങ്ങനെയെങ്കിൽ കേരളത്തിൽ സ്വർണ വില 90,000 ഡോളറിനും താഴേക്ക് എത്താം.

ENGLISH SUMMARY:

Gold prices in Kerala witnessed a sharp drop today, falling by ₹3,760 per sovereign (pavan) to trade at ₹92,080, while the price per gram declined by ₹470 to ₹11,510. With this fall, gold rates have plummeted by ₹15,000 per sovereign over the past two weeks, returning to levels last seen in November 2025. The domestic slump mirrors a major drop in the international market, where gold fell by over $100 to trade at $3,544 per troy ounce from yesterday's $3,700 level. A strengthening US dollar, expectations of a Federal Reserve interest rate hike, and rising US unemployment benefit claims have driven this steep downward trend.