gold-price-hit-record
  • യുഎസ് ഫെ‍ഡറല്‍ റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്താനുള്ള സാധ്യതയും ട്രഷറി ബോണ്ടിന്റെ നേട്ടം വര്‍ധിക്കുന്നതുമാണ് സ്വര്‍ണത്തെ വിട്ട് നിക്ഷേപകര്‍ മറ്റ് മാര്‍ഗങ്ങളിലേക്ക് തിരിയാന്‍ കാരണം

സ്വര്‍ണവില സംസ്ഥാനത്ത് വീണ്ടും ഇടിഞ്ഞു. പവന് 1880 രൂപ ഇടിഞ്ഞ് 95840 രൂപയിലേക്ക് എത്തി. ഗ്രാമിന് 235 രൂപ കുറഞ്ഞ് 11,980 രൂപയ്ക്കാണ് വ്യാപാരം നടക്കുന്നത്. ഈ മാസം പത്ത് മുതല്‍ സ്വര്‍ണത്തിന് ഇടിവ് തുടരുകയാണ്. 14ന് മാത്രമാണ് 25 രൂപയുടെ വര്‍ധനയുണ്ടായത്.  മാസങ്ങള്‍ക്ക് ശേഷം ഇന്നലെ സ്വര്‍ണവില ലക്ഷത്തില്‍ താഴെ എത്തിയിരുന്നു.  Also Read: കയ്യിലുള്ള സ്വര്‍ണം പോകുമോ? സ്വര്‍ണ വില ഇടിയുമ്പോള്‍ വായ്പയെടുത്തവര്‍ക്ക് പണി

രാജ്യാന്തര തലത്തിലെ വിലയിടിവാണ് കേരളത്തിലും പ്രതിഫലിക്കുന്നത്.  യുഎസ് ഫെ‍ഡറല്‍ റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്താനുള്ള സാധ്യതയും ട്രഷറി ബോണ്ടിന്റെ നേട്ടം വര്‍ധിക്കുന്നതുമാണ് സ്വര്‍ണത്തെ വിട്ട് നിക്ഷേപകര്‍ മറ്റ് മാര്‍ഗങ്ങളിലേക്ക് തിരിയാന്‍ കാരണം. ഇതിന് പുറമെ നിക്ഷേപകര്‍ ലാഭമെടുക്കാന്‍ സ്വര്‍ണം വിറ്റഴിക്കുന്നതും ഇടിവിന് ആഘാതമേറ്റിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

ENGLISH SUMMARY:

Gold prices in Kerala have witnessed another sharp decline, with the price of one sovereign (8 grams) falling by ₹1,880 to ₹95,840. The price per gram has dropped by ₹235 to ₹11,980, taking gold below the ₹1 lakh mark for the second consecutive day after several months. The decline, which has continued since November 10 with only a marginal increase on November 14, reflects falling international gold prices. Expectations of a US Federal Reserve interest rate hike, rising Treasury bond yields and profit-booking by investors are among the key factors driving the decline.