കേരളത്തില്‍ ഇന്ന് സ്വര്‍ണ വില കൂടി. ഗ്രാമിന് 35 രൂപ കൂടി 13570 രൂപയിലാണ് സ്വര്‍ണ വില. പവന് 108560 രൂപയായി. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 30 രൂപ വര്‍ധിച്ച് 11,105 രൂപയായി. പവന് 88,840 രൂപയാണ് ഇന്നത്തെ വില. ഒരു പവന്റെ ആഭരണം വാങ്ങാന്‍ 1,23,000 രൂപ വേണ്ടി വരും. പത്തു ശതമാനം പണിക്കൂലിയില്‍ ജിഎസ്ടി അടങ്ങുന്ന തുകയാണിത്.
രാജ്യാന്തര വിലയിലെ മുന്നേറ്റം കേരളത്തിലെ സ്വര്‍ണ വിലയെ സ്വാധീനിച്ചു. 4,182.63 ഡോളറിലാണ് രാജ്യാന്തര വില. ഒക്ടോബറിലെ ഫെഡ് യോഗത്തില്‍ പലിശ നിരക്ക് വര്‍ധിപ്പിക്കാനുള്ള സാദ്യത കുറഞ്ഞതാണ് സ്വര്‍ണ വില കൂടാന്‍ കാരണമായത്. ഡിസംബറിലെ യോഗത്തില്‍ ഫെഡ് പലിശ വര്‍ധിപ്പിക്കും എന്നാണ് വിപണി പ്രതീക്ഷിക്കുന്നത്. അതോടെ സ്വര്‍ണത്തിനു ഡിമാന്ഡുയരുകയായിരുന്നു.
വില കുറയും
സ്വര്‍ണ വില കുറയുമെന്നാണ് ജോയ് ആലുക്കാസ് ജ്വല്ലറി ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസിന്റെ പ്രവചനം. എന്നാല്‍ സ്വര്‍ണ വില ഭാവിയില്‍ മുകളിലേക്ക് തന്നെ പോകുകയുള്ളൂവെന്നും അദ്ദേഹം നിരീക്ഷിച്ചു. 2024 മാര്‍ച്ചില്‍ ട്രോയ് ഓണ്‍സിന് 2,000 ഡോളറായിരുന്നു വില. രണ്ടര വര്‍ഷത്തിനിനിടെ 5600 ഡോളര്‍ വരെ സ്വര്‍ണ വില ഉയര്‍ന്നു. ഇപ്പോള്‍ 1000 ഡോളര്‍ കുറഞ്ഞു. ഇനിയും കുറച്ചു കുറയും. എന്നാൽ, ആത്യന്തികമായി സ്വർണം നേട്ടം മാത്രമാണ് നൽകുക എന്നാണ് അദ്ദേഹത്തിന്റെ വാക്കുകള്‍. മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ജ്വല്ലറി ഡെസ്റ്റിനേഷനായ 'ജുവൽ ഓഫ് ജോയ്' ഉദ്ഘാടത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.