FILE - In this March 22, 2012, file photo, a pumpjack is silhouetted against the setting sun in Oklahoma City. The average U.S. price of regular-grade gasoline has plummeted 22 cents a gallon over the past three weeks, to $2.51. Industry analyst Trilby Lundberg of the Lundberg Survey said Sunday, Dec. 9, 2018, that falling crude oil costs are the main reason for the decrease at the pump. (AP Photo/Sue Ogrocki, File)

FILE - In this March 22, 2012, file photo, a pumpjack is silhouetted against the setting sun in Oklahoma City. The average U.S. price of regular-grade gasoline has plummeted 22 cents a gallon over the past three weeks, to $2.51. Industry analyst Trilby Lundberg of the Lundberg Survey said Sunday, Dec. 9, 2018, that falling crude oil costs are the main reason for the decrease at the pump. (AP Photo/Sue Ogrocki, File)

  • യുഎസ്–ഇസ്രയേല്‍–ഇറാന്‍ സംഘര്‍ഷം നീണ്ടുപോകുന്നത് ഇന്ധനവിലയില്‍ ഇനിയും വര്‍ധനയുണ്ടാക്കിയേക്കുമെന്ന ആശങ്കകള്‍ക്കിടയിലാണ് റിപ്പോര്‍ട്ട്. നിലവില്‍ ബാരലിന് 109.69 ഡോളറാണ് ബ്രെന്‍റ് ക്രൂഡ് വില

അടുത്തവര്‍ഷത്തോടെ എണ്ണവില ഇടിയുമെന്നും ബാരലിന് 80 ഡോളറിലേക്ക് എത്തുന്ന സാഹചര്യമുണ്ടാകുമെന്നും ഗോള്‍ഡ്മാന്‍ സാക്സിന്‍റെ പ്രവചനം. പശ്ചിമേഷ്യയിലെ എണ്ണവിതരണം പൂര്‍വസ്ഥിതി വീണ്ടെടുക്കുമെന്നും എണ്ണ ദൗര്‍ലഭ്യം പരിഹരിക്കപ്പെടുമെന്നും റിപ്പോര്‍ട്ട് പ്രതീക്ഷ പങ്കുവയ്ക്കുന്നു. യുഎസ്–ഇസ്രയേല്‍–ഇറാന്‍ സംഘര്‍ഷം നീണ്ടുപോകുന്നത് ഇന്ധനവിലയില്‍ ഇനിയും വര്‍ധനയുണ്ടാക്കിയേക്കുമെന്ന ആശങ്കകള്‍ക്കിടയിലാണ് റിപ്പോര്‍ട്ട്. നിലവില്‍ ബാരലിന് 109.69 ഡോളറാണ് ബ്രെന്‍റ് ക്രൂഡ് വില. 

ഡിസംബറോടെ ബ്രെന്‍റ് ക്രൂഡ് ബാരലിന് 90 ഡോളറാകുമെന്നും 2027 ല്‍ ബാരലിന് 80 ഡോളറാകുമെന്നും ഓയില്‍ റിസര്‍ച്ച് വിഭാഗം തലവന്‍ ഡാന്‍ സ്ട്രുയ്വന്‍ പറയുന്നു. ഡിസംബറില്‍ 85 ഡോളറിലേക്ക് ബാരലെത്തുമെന്നായിരുന്നു മുന്‍പ് ഗോള്‍ഡ്മാന്‍ സാക്സ് പ്രവചിച്ചിരുന്നത്. 

പശ്ചിമേഷ്യയിലെ എണ്ണ കയറ്റുമതി പൂര്‍വസ്ഥിതി പ്രാപിക്കുകയും പേര്‍ഷ്യന്‍ ഗള്‍ഫിന് പുറത്ത് എണ്ണ ഉല്‍പ്പാദനം വര്‍ധിച്ചതും രാജ്യാന്തര തലത്തില്‍ ഡിമാന്‍ഡ് കുറഞ്ഞതുമാണ് വിതരണത്തിലെ കുറവ് സന്തുലിതാവസ്ഥയിലേക്ക് എത്താന്‍ കാരണം. സെപ്റ്റംബറില്‍ എണ്ണവിപണി ഏകദേശം സന്തുലിതാവസ്ഥയിലായിരുന്നു. പ്രതിദിനം 0.3 മില്യണ്‍ ബാരല്‍ മാത്രമായിരുന്നു വിതരണത്തിലുണ്ടായ കുറവ്. മാര്‍ച്ചില്‍ ഇത് പ്രതിദിനം 7.2 ബാരലായിരുന്നു.

2026ലെ നാലാംപാദമെത്തുമ്പോള്‍ എണ്ണവിപണി മിച്ചത്തിലേക്ക് എത്തുമെന്നും  2027 ല്‍ ഇത് തുടരുമെന്നും ഗവേഷകര്‍ പ്രതീക്ഷിക്കുന്നു. സെപ്റ്റംബര്‍ അവസാനത്തോടെ പേര്‍ഷ്യന്‍ ഗള്‍ഫില്‍ നിന്നുള്ള എണ്ണ കയറ്റുമതി പൂര്‍വസ്ഥിതി പ്രാപിച്ചുവെന്നാണ് വിലയിരുത്തല്‍. സംഘര്‍ഷത്തെ തുടര്‍ന്നുള്ള സ്ഥിതിയുമായി കയറ്റുമതിക്കാര്‍ പൊരുത്തപ്പെട്ടതും ട്രാന്‍സ്പോര്‍ട്ടേഷന്‍ കപ്പാസിറ്റി വര്‍ധിപ്പിച്ചതുമാണ് ഒരളവ് വരെ ഇതിന് കാരണം. എന്നിരുന്നാലും വിതരണത്തിലെ അനിശ്ചിതത്വം തുടരുന്നത് വില ഉയരുന്നതിനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സംസ്കരിച്ച എണ്ണയുടെയും എണ്ണ ഉല്‍പ്പന്നങ്ങളുടെയും ലഭ്യത ക്രമേണെ വര്‍ധിക്കുമെന്നും ഗോള്‍ഡ്മാന്‍ സാക്സ് പ്രതീക്ഷിക്കുന്നു.

ENGLISH SUMMARY:

Goldman Sachs expects Brent crude oil prices to decline to around $80 per barrel in 2027 as oil supplies from the Middle East recover and global demand moderates. The bank forecasts Brent crude at $90 per barrel by December 2026, revising its earlier forecast of $85, according to the report. The recovery in Persian Gulf oil exports, increased production outside the region and softer international demand are expected to ease supply shortages, with the market potentially moving into a surplus in the fourth quarter of 2026.