സ്വര്‍ണത്തിന് ഉച്ചതിരിഞ്ഞ് വിലയിടിവ്. ഗ്രാമിന് 120 രൂപ കുറഞ്ഞ് 14,100 രൂപയാണ് പുതിയ വില.
സ്വര്‍ണത്തിന് ഉച്ചതിരിഞ്ഞ് വിലയിടിവ്. ഗ്രാമിന് 120 രൂപ കുറഞ്ഞ് 14,100 രൂപയാണ് പുതിയ വില. പവന് 960 രൂപ കുറഞ്ഞ് 1,12,800 രൂപയിലെത്തി. രാവിലെ സ്വര്‍ണ വിലയില്‍ 2,320 രൂപയാണ് വര്‍ധിച്ചത്. പവന് 1,13,760 രൂപയിലെത്തിയിടത്ത് നിന്നാണ് വില കുറഞ്ഞത്.
രാവിലെ ട്രോയ് ഔണ്‍സിന് 4,435 ഡോളറിലായിരുന്ന വരെ രാജ്യാന്തര വില ഉച്ചയോടെ കുറഞ്ഞതാണ് കേരളത്തിലെ വില ഇടിഞ്ഞത്. നിലവില്‍ 80 ഡോളറോളം കുറഞ്ഞ് 4,373 ഡോളറിലാണ് രാജാന്തര വില. ക്രൂഡ് ഓയില്‍ വില കൂടിയതാണ് സ്വര്‍ണ വില കുറയാന്‍ കാരണമായത്. ബ്രെന്‍ഡ് ക്രൂഡ് 2.75 ശതമാനം ഉയര്‍ന്ന് ബാരലിന് 89.86 ഡോളറിലെത്തി. യു.എസ്– ഇറാന്‍ കരാറിലെ ആശങ്കയാണ് ഇതിനു കാരണം.
ഇനി സ്വര്‍ണ വിലയുടെ ഗതി നിര്‍ണയിക്കുക ബുധനാഴ്ചയിലെ യു.എസ് പണപ്പെരുപ്പാണ്. പണപ്പെരുപ്പം കുറഞ്ഞാല്‍ സെപ്റ്റംബറില്‍ യു.എസ് ഫെഡ് പലിശ നിരക്ക് കൂട്ടാനുള്ള സാധ്യത കുറയും. ഇത് സ്വര്‍ണ വിലയെ വീണ്ടും കുതിപ്പിലേക്ക് നയിക്കും. അങ്ങനെയെങ്കില്‍ വില 4500 ഡോളറിലേക്ക് കടക്കാനാണ് സാധ്യത.
ENGLISH SUMMARY:
Gold prices in Kerala experienced an afternoon slump, dropping by 120 INR per gram to 14,100 INR and 960 INR per sovereign to 112,800 INR after hitting a morning high of 113,760 INR. This domestic price correction followed a decline in international rates from a peak of 4,435 USD down to 4,373 USD per troy ounce. The drop in gold value was triggered by a 2.75 percent surge in Brent crude oil to 89.86 USD per barrel, driven by concerns surrounding a US-Iran agreement. Market focus now shifts to upcoming US inflation data on Wednesday, which will dictate whether the Federal Reserve adjusts interest rates in September and influences gold's push toward 4,500 USD.