Untitled design - 1

ഒരു പതിറ്റാണ്ടിനുശേഷം കുരുമുളക് അവധിവ്യാപാരം പുനരാരംഭിച്ചു. കമ്മോഡിറ്റി എക്സ്ചേഞ്ചായ എന്‍.സി.ഡി.ഇ.എക്സ് ആണ് കൊച്ചി കേന്ദ്രീകരിച്ച് കുരുമുളകിന്‍റെ അവധി വ്യാപാരം പുനരാരംഭിച്ചത്. കൊച്ചി വിപണി അടിസ്ഥാനമാക്കിയാണ് വില തീരുമാനിക്കുന്നത്.

ഫെബ്രുവരി ഒഴികെ വര്‍ഷത്തിലെ എല്ലാ മാസവും കരാറുകള്‍ ലഭ്യമാക്കും. ഉല്‍പാദനം കുറഞ്ഞ മാസമായതിനാലും കുരുമുളകില്‍ ഈര്‍പ്പത്തിന്‍റെ തോത് കൂടുതലായതിനാലുമാണ് ഫെബ്രുവരി കരാര്‍ ഒഴിവാക്കിയത്.

ഏലം, റബര്‍ എന്നിവയിലും എന്‍.സി.ഡി.ഇ.എക്സിന് അവധി വ്യാപാരം തുടങ്ങാന്‍ പദ്ധതിയുണ്ട്.

രാജ്യത്തെ ആകെ കുരുമുളക് ഉല്‍പാദനത്തിന്‍റെ 90 ശതമാനവും കേരളത്തിലും കര്‍ണാടകയിലും നിന്നാണ്. അതിനാലാണ് കൊച്ചി കേന്ദ്രീകരിച്ച് കുരുമുളക് അവധി വ്യാപാരം നടത്തുന്നത്. കൊച്ചിയിലാകും കുരുമുളവ് വെയര്‍ഹൗസും. കിലോ ഗ്രാമിനാണ് വില കണക്കാക്കുന്നത്. വരുന്ന 15ന് കരാറുകള്‍ ലഭ്യമാക്കും. ഓഗസ്റ്റ്, സെപ്റ്റംബര്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ കാലാവധി തീരുന്ന കരാറുകളാകും ലഭ്യമാക്കുന്നത്. കര്‍ഷകര്‍ക്ക് മികച്ച വില ലഭ്യമാക്കുന്നതിന് കുരുമുളകിലെ അവധി വ്യാപാരം സഹായിക്കുമെന്നാണ് പ്രതീക്ഷ. നിലവില്‍ വിയറ്റ്നാമിനാണ് വിപണിയില്‍ മേധാവിത്വം.

ENGLISH SUMMARY:

Pepper futures trading has resumed after a decade, with NCDEX launching the service centered in Kochi. This initiative aims to provide better pricing for farmers and is based on the Kochi market's price determination.