പന്ത്രണ്ട് കോടി രൂപയുടെ ഒന്നാം സമ്മാനം ലഭിക്കുന്ന സംസ്ഥാന സര്‍ക്കാരിന്‍റെ വിഷു ബംപര്‍ നറുക്കെടുപ്പ് ഇന്ന്. തിരുവനന്തപുരം ഗോർഖി ഭവനിലെ നറുക്കെടുപ്പ് വേദിയിൽ ഉച്ചയ്ക്ക് രണ്ടിനാണ് നറുക്കെടുപ്പ്. അച്ചടിച്ച 45 ലക്ഷം ടിക്കറ്റുകളും ഏജന്റുമാർക്ക് വിറ്റുകഴിഞ്ഞുവെന്നത് റെക്കോര്‍ഡാണ്. പതിനൊന്ന് ലക്ഷത്തിലേറെ ടിക്കറ്റ് വിറ്റ പാലക്കാട് ജില്ലയിലാണ് മുന്നില്‍. ഒന്നാം സമ്മാനമായ പന്ത്രണ്ട് കോടി കഴിഞ്ഞാല്‍ രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം ആറ്‌ പരമ്പരകള്‍ക്ക്‌ ലഭിക്കും. 

 

മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം ആറ്‌ പരമ്പരകള്‍ക്കും നാലാം സമ്മാനമായി അഞ്ച്‌ ലക്ഷം രൂപ വിതം ആറ്‌ പരമ്പരകള്‍ക്കും ലഭിക്കും. ഒന്നാം സമ്മാനം നേടുന്ന അതേ അക്കം വരുന്ന മറ്റ്‌ അഞ്ച്‌ പരമ്പരകള്‍ക്ക്‌ ഒരു ലക്ഷം രൂപയുടെ സമാശ്വാസ സമ്മാനവും ലഭിക്കും. 300 രൂപയാണ്‌ ഓരോ വിഷു ബംപര്‍ ടിക്കറ്റിന്‍റെയും വില. തൃശൂര്‍, തിരുവനന്തപുരം ജില്ലകളിലാണ് വില്‍പ്പനയില്‍ രണ്ടും മൂന്നും സ്ഥാനത്തുള്ളത്. 

ENGLISH SUMMARY:

The much-awaited Kerala Vishu Bumper Lottery 2026 draw will be held today in Thiruvananthapuram, with a massive first prize of ₹12 crore up for grabs. All 45 lakh tickets printed for the bumper lottery have been sold, setting a new record in ticket sales. Palakkad district topped the sales chart, followed by Thrissur and Thiruvananthapuram. Along with the grand prize, multiple crore and lakh-level rewards and consolation prizes are also part of the draw.