gold-etf

TOPICS COVERED

ആഭരണ പ്രേമികള്‍ക്ക് ആശ്വാസമായി കേരളത്തില്‍ സ്വര്‍ണ വില കുറഞ്ഞു. രാവിലെയും ഉച്ചയ്ക്കുമായി രണ്ടു തവണയായി  1,720 രൂപയുടെ കുറവാണ് സ്വര്‍ണ വിലയിലുണ്ടായത്. രാവിലെ ഗ്രാമിന് 35 രൂപ കുറഞ്ഞ് 13,965 രൂപയിലായിരുന്നു സ്വര്‍ണ വില. പവന് 280 രൂപയുടെ കുറവോടെ 1,11,720 രൂപയും. എന്നാല്‍ ഉച്ചയോടെ വില വീണ്ടും മാറി. ഗ്രാമിന് 180 രൂപ കുറഞ്ഞ് 13,785 രൂപയിലും പവന് 1,440 രൂപ കുറഞ്ഞ് 1,10,280 രൂപയിലെത്തി. 

ഇതോടെ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ 124,947 രൂപയോളം വേണം. പത്ത് ശതമാനം പണിക്കൂലിയുള്ള ഒരു പവന്‍റെ ആഭരണം വാങ്ങാനുള്ള തുകയാണിത്. 18കാരറ്റ് സ്വര്‍ണാഭരണത്തിന് ഗ്രാമിന് 11,330 രൂപയാണ്. പവന് 90640 രൂപ നല്‍കണം. രാജ്യാന്തര വിലയിലെ കുറവാണ് സ്വര്‍ണ വിലയെ പിറകോട്ടടിക്കുന്നത്. രാവിലെ 4620 ഡോളറിലായിരുന്നു രാജ്യാന്തര സ്വര്‍ണ വില. നിലവില്‍ 4,566 ഡോളറിലേക്ക് താഴ്ന്നു. ഇതോടെയാണ് കേരളത്തിലെ വിലയും കുറഞ്ഞത്. 

രാജ്യാന്തര എണ്ണ വിലയിലെ മുന്നേറ്റവും പണപ്പെരുപ്പ ആശങ്കകളുമാണ് രാജ്യാന്തര സ്വര്‍ണ വിലയെ ബാധിക്കുന്നത്. ക്രൂഡ് ഓയില്‍ വില ബാരലിന് 126 ഡോളറിലേക്ക് എത്തി. ഇത് പണപ്പെരുപ്പം വര്‍ധിപ്പിക്കുമെന്നും കേന്ദ്ര ബാങ്കുകള്‍ പലിശ നിരക്ക് കൂട്ടേണ്ട സാഹചര്യം ഉണ്ടാകുമെന്നും വിപണിയിലുണ്ടായ ആശങ്കകളാണ് സ്വര്‍ണ വില ഇടിയാനുള്ള കാരണം, 

പണപ്പെരുപ്പ ഭീഷണിയും കേന്ദ്ര ബാങ്കുകള്‍ ഇതിനോട് പ്രതികരിക്കുന്നതും വിപണി ഭയപ്പെടുന്നുവെന്നാണ് ഇതിലൂടെ  സൂചിപ്പിക്കുന്നതെന്ന് വിപണി വിദഗ്ധര്‍ സൂചിപ്പിക്കുന്നു. നിലവില്‍ 4550 ഡോളറിലാണ് സ്വര്‍ണ വിലയ്ക്ക് പ്രതിരോധമുള്ളത്. 4450 ഡോളറിലാണ് പിന്തുണ. ഈ വിലയില്‍ നിന്നും താഴേക്ക് പോയാല്‍ സ്വര്‍ണ വില വീണ്ടും ഇടിയാം. 

ENGLISH SUMMARY:

Gold prices in Kerala witnessed a significant drop of 1,720 per sovereign in a single day, providing relief to buyers. The price plummeted in two stages, reaching 1,10,280 per sovereign by noon, driven primarily by a fall in international market rates to 4,566 USD. Market experts attribute this volatility to rising global crude oil prices, which have hit 126 USD per barrel, and mounting concerns over inflation. If the international support level of 4,450 USD is breached, further declines in gold prices are expected as central banks may consider hiking interest rates to tackle inflationary pressures.