gold-jewellery

തുടര്‍ച്ചയായ ഇടിവിന് താല്‍ക്കാലിക ബ്രേക്കെടുത്ത് സ്വര്‍ണ വില. രാജ്യാന്തര വിപണിയില്‍ ചാഞ്ചാട്ടത്തിലാണെങ്കിലും പവന് 160 രൂപ വര്‍ധിപ്പിക്കാനാണ് ഇന്ന് വ്യാപാരികള്‍ തീരുമാനിച്ചത്. പവന് 91,280 രൂപയായി. ഗ്രാമിന് 20 രൂപ കുറഞ്ഞ് 11,410 രൂപയായി. കഴിഞ്ഞ വ്യാഴാഴ്ചട 94320 രൂപയായിരുന്നു സ്വര്‍ണ വില. ഇവിടെ നിന്നാണ് താഴേക്ക് ഇറക്കം ആരംഭിച്ചത്. ഒരാഴ്ചയ്ക്കിടെ കുറഞ്ഞ് 3,200 രൂപയാണ്. ഇന്നത്തെ വിലയില്‍ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ 103,470 രൂപയോളം നല്‍കണം. 

രാജ്യാന്തര സ്വര്‍ണ വില നേരിയ ഇടിവിലാണ് വ്യാപാരം നടക്കുന്നത്. പ്രതീക്ഷിച്ചതിലും ശക്തമായ യുഎസ് തൊഴിൽ റിപ്പോർട്ടിന് പിന്നാലെ ഡിസംബർ യോഗത്തിൽ ഫെഡറൽ റിസർവ് പലിശ നിരക്കുകൾ കുറയ്ക്കില്ലെന്ന സൂചനയാണ് സ്വര്‍ണ വില താഴാന്‍ അടിസ്ഥാനം. യു.എസിലെ ഭരണസ്തംഭനത്തെ തുടര്‍ന്ന് വൈകിയ സെപ്റ്റംബറിലെ തൊഴില്‍ ഡാറ്റ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. 

സെപ്റ്റംബര്‍ മാസത്തില്‍ നോണ്‍ഫാം പേറോള്‍സ് ഡാറ്റ പ്രകാരം 1,19,000 തൊഴിലുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ സാധിച്ചു. ഇത് വിദഗ്ധരുടെ വിലയിരുത്തലിനേക്കാള്‍ ഇരട്ടിയാണ്. ഇതോടെയാണ് ഡിസംബറിലെ യോഗത്തില്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷ കുറഞ്ഞത്. ഇത് ഡോളറിനെ ശക്തിപ്പെടുത്തുകയും സ്വര്‍ണ വില ഇടിയുകയുമായിരുന്നു. രാജ്യാന്തര വില ട്രോയ് ഔണ്‍സിന് 4,058 ഡോളറിലാണ്. ഇന്നലെ ഉച്ചയോടെ കേരളത്തിലെ സ്വര്‍ണ വില വീണ്ടും കുറച്ചിരുന്നു. ഈ സമയത്ത് 4,040  ഡോളറിലേക്ക് സ്വര്‍ണ വില വീണിരുന്നു. 

പലിശ നിരക്ക് കുറയുന്നത് സ്വര്‍ണത്തിന് നേട്ടമാകുന്നത് പോലെ പലിശ കൂടുന്നത് പ്രതികൂലവുമാണ്. പലിശ കുറഞ്ഞാൽ ഡോളറിലെ നിക്ഷേപങ്ങള്‍ അനാകര്‍ഷമായി സ്വര്‍ണത്തിലേക്ക് നിക്ഷേപം മാറും. എന്നാല്‍ പലിശ കുറയുമ്പോള്‍ ഡോളറിനോടാകും പ്രീയം. നിലവില്‍ ഡോളര്‍ സൂചിക 100 നിലവാരത്തിനും മുകളിലാണ്. ഡോളര്‍ ശക്തമാകുന്നത് സ്വര്‍ണത്തിന്‍റെ ഡിമാന്‍റ് കുറയ്ക്കും. ഫെഡ് ഡിസംബര്‍ യോഗത്തില്‍ പലിശ നിരക്ക് കുറയ്ക്കില്ലെങ്കില്‍ സ്വര്‍ണ വില ഇനിയും താഴേക്ക് പോകാന്‍ സാധ്യതയുണ്ട്. 

ENGLISH SUMMARY:

Gold prices in Kerala saw a temporary break in decline, increasing by ₹160 per sovereign to ₹91,280, even as international rates dip. US jobs data suggests the Federal Reserve may not cut interest rates in December, strengthening the dollar and impacting gold demand.