കേരളത്തിലെ സ്വര്‍ണ വില സര്‍വകാല ഉയരത്തില്‍.
ഫെബ്രുവരിയിലെ ആദ്യ ദിനത്തിലും കുതിപ്പ് തുടര്‍ന്ന് കേരളത്തിലെ സ്വര്‍ണ വില. ശനിയാഴ്ച പവന് 120 രൂപ വര്‍ധിച്ച് 61,960 രൂപയിലാണ് വ്യാപാരം. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 7,745 രൂപയിലെത്തി. കേരളത്തില്‍ ഇതുവരെ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന വിലയാണിത്.
ജനുവരി മാസത്തില്‍ 4,960 രൂപയുടെ വര്‍ധനവാണ് ഒരു പവന്‍ സ്വര്‍ണത്തിന് മേലുണ്ടായത്. ജനുവരി മാസത്തില്‍ ആദ്യ ദിവസം രൂപപ്പെടുത്തിയ 57,200 രൂപയായിരുന്നു ഈ വര്‍ഷത്തെ കുറഞ്ഞ വില. ഇന്നലെ 61,840 രൂപയിലാണ് ജനുവരിയിലെ വ്യാപാരം അവസാനിപ്പിച്ചത്.
പുതിയ വിലയോടെ കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ 67,064 രൂപ വേണം. അഞ്ച് ശതമാനം പണിക്കൂലിയുള്ള ആഭരണത്തിന്‍റെ വിലയാണിത്. പത്ത് ശതമാനം പണിക്കൂലിയുള്ള ആഭരണം വാങ്ങാന്‍ 70,250 രൂപയ്ക്കടുത്ത ചെലവാക്കണം. ഒരു ലക്ഷത്തിന് ഏകദേശം 1.34 പവനാണ് ഇന്നത്തെ വിലയില്‍ വാങ്ങാന്‍ സാധിക്കുക.
രാജ്യന്തര വില സര്‍വകാല ഉയരം താണ്ടുന്നതാണ് കേരളത്തിലും സ്വര്‍ണ വിലയെ മുന്നോട്ട് നയിക്കുന്നത്. വെള്ളിയാഴ്ച രാജ്യാന്തര വില ട്രോയ് ഔണ്‍സിന് 2800 ഡോളറിന് മുകളിലേക്ക് പോയി. 2823.10 ഡോളര്‍ വരെ മുന്നേറിയ സ്വര്‍ണ വില 2799 ഡോളറിലേക്ക് താഴ്ന്നിട്ടുണ്ട്. മെക്സിക്കോയ്ക്കും കാനഡയ്ക്കും എതിരെ 25 ശതമാനവും ചൈനയ്ക്കെതിരെ 10 ശതമാനവും ഇറക്കുമതി തീരുവ ചുമത്താനുള്ള ഡോണള്‍ഡ് ട്രംപ് ഭരണകൂടത്തിന്‍റെ തീരുമാനമാണ് സ്വര്‍ണ വിലയെ ഉയര്‍ത്തുന്നത്. ഫെബ്രുവരി ഒന്ന് മുതല്‍ തീരുവ ഈടാക്കി തുടങ്ങും. വ്യാപാര യുദ്ധത്തിലേക്ക് നീങ്ങുന്നത് സ്വര്‍ണത്തിന് സുരക്ഷിത നിക്ഷേപമെന്ന ഡിമാന്‍റ് ഉയര്‍ത്തുകയാണ്.