ഇന്ത്യക്കാരുടെ സ്വര്‍ണഭ്രമത്തില്‍ കോളടിച്ച് കേന്ദ്രം. സ്വര്‍ണത്തിന്‍റെ കസ്റ്റംസ് ഡ്യൂട്ടി വര്‍ധിപ്പിച്ചതിന് പിന്നാലെ മൂന്നു മാസം കൊണ്ട് സ്വര്‍ണ ഇറക്കുമതിയില്‍ നിന്നും വലിയ നേട്ടമാണു കേന്ദ്ര സര്‍ക്കാറിനുണ്ടായത്. മേയ് 13 മുതല്‍ 10,040 കോടി രൂപയാണ് സ്വര്‍ണ ഇറക്കുമതിയില്‍ നിന്നുള്ള വരുമാനമായി കേന്ദ്രത്തിന് ലഭിച്ചത്. ഓഗസ്റ്റ് രണ്ടു വരെയുള്ള കണക്കാണിത്.
ഇന്നു വാങ്ങണോ കാത്തിരിക്കണോ...? സ്വര്‍ണ വില 2320 രൂപ കൂടി; സംഭവിക്കുന്നത് എന്ത്?
ഈകാലയളവില്‍ വെള്ളി ഇറക്കുമതിയില്‍ നിന്നും 328 കോടി രൂപയും പ്ലാറ്റിനത്തില്‍ നിന്ന് 95 കോടി രൂപയും നേടി. ആകെ 10463 കോടി രൂപയാണ് കേന്ദ്രത്തിന് ലഭിച്ചത്. ഇക്കാലയളവില്‍ കേന്ദ്രത്തിന്‍റെ കസ്റ്റംസ് ഡ്യൂട്ടി വരുമാനം 40,318 കോടി രൂപയിലെത്തി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 42 ശതമാനം അധികം.
8.20% പലിശ; ബാങ്കിനെ വെല്ലുന്ന നേട്ടം; ഈ പോസ്റ്റ് ഓഫീസ് പദ്ധതിയില്‍ നിക്ഷേപിക്കും മുന്‍പ് അറിയാം
മേയ് 13 നാണ് കേന്ദ്ര സര്‍ക്കാര്‍ സ്വര്‍ണത്തിനും വെള്ളിക്കുമുള്ള ഇറക്കുമതി നികുതി അഞ്ചു ശതമാനത്തില്‍ നിന്നും 10 ശതമാനമക്കി ഉയര്‍ത്തിയത്. അഗ്രികള്‍ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ഡെവലപ്മെന്‍റ് സെസ് ഒരു ശതമാനത്തില്‍ നിന്നും അഞ്ച് ശതമാനത്തിലെത്തി. അങ്ങനെ 15 ശതമാനമായി ഇറക്കുമതി നികുതി. ഇതാണ് വരുമാനം വര്‍ധിക്കാന്‍ കാരണം.
ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്ന പ്രധാന വസ്തുക്കളിലൊന്നാണ് സ്വര്‍ണം. 2025-26 ൽ 72 ബില്യൺ ഡോളറിന്‍റെ സ്വര്‍ണമാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. മുൻ വർഷത്തേക്കാൾ 24% കൂടുതലാണിത്. സ്വര്‍ണത്തിലുള്ള നിക്ഷേപത്തിലും വലിയ മാറ്റമുണ്ടായി. 2026 ജനുവരിയിൽ ഇന്ത്യയില്‍ മ്യൂച്വല്‍ ഫണ്ടുകള്‍വഴി ഏറ്റവും കൂടുതല്‍ തുക നിക്ഷേപിക്കപ്പെട്ടത് ഗോള്‍ഡ് ഇടിഎഫുകളിലായിരുന്നു. ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളെ സ്വര്‍ണം മറികടന്നു എന്നത് ശ്രദ്ധേയമാണ്.