A paramilitary soldier stand alert on a road near Karachi port following raising military tension between Pakistan and India, in Karachi, Pakistan, Friday, May 9, 2025. (AP Photo/Fareed Khan)
ഓപ്പറേഷന്‍ സിന്ദൂറിന് ശേഷമുള്ള ബജറ്റില്‍ പ്രതിരോധ മേഖലയ്ക്ക് വലിയ നീക്കിയിരിപ്പുമായി പാക്കിസ്ഥാന്‍റെ വാര്‍ഷിക ബജറ്റ്. 2025-26 സാമ്പത്തിക വര്‍ഷത്തേക്കുള്ള മൊത്തത്തിലുള്ള ചെലവ് 7 ശതമാനം കുറച്ചുകൊണ്ട് 62 ബില്യൺ ഡോളറാക്കി ചുരുക്കി. എന്നാൽ പ്രതിരോധ ചെലവില്‍ 20 ശതമാനത്തിന്‍റെ വർധവാണുള്ളത്.
2.55 ട്രില്യണ്‍ പാക്ക് രൂപ അഥവാ 9 ബില്യണ്‍ ഡോളറാണ് ഇത്തവണ പ്രതിരോധ മേഖലയ്ക്കായി മാറ്റിവെച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷമിത് 2.12 ട്രില്യണായിരുന്നു. വരുന്ന സാമ്പത്തിക വര്‍ഷം പാക്കിസ്ഥാന്‍ പ്രതീക്ഷിക്കുന്ന വളര്‍ച്ച 4.20 ശതമാനമാണ്. ഈ കണക്കുപ്രകാരം ദക്ഷിണേഷ്യയില്‍ വളരെ പിന്നിലാണ് പാക്കിസ്ഥാന്‍.
2024 ൽ ദക്ഷിണേഷ്യൻ രാജ്യങ്ങൾ ശരാശരി 5.8 ശതമാനമാണ് വളർച്ച കൈവരിച്ചത്. 2025 ൽ ആറു ശതമാനം വളർച്ച പ്രതീക്ഷിക്കുന്നതായാണ് ഏഷ്യൻ വികസന ബാങ്കിന്‍റെ വിലയിരുത്തല്‍. 2023 വരെ കടങ്ങൾ തിരിച്ചടയ്ക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു പാക്കിസ്ഥാന്‍. കഴിഞ്ഞ വർഷത്തെ ബജറ്റിൽ ഉന്നമിട്ടിരുന്ന 3.6 ശതമാനം വളര്‍ച്ചയ്ക്ക് പകരം ഈ സാമ്പത്തിക വർഷം പാക്കിസ്ഥാന്‍ വളർച്ച 2.7 ശതമാനമായിരിക്കാനാണ് സാധ്യത.
അതേസമയം ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ പിന്നിലാണ് പാക്കിസ്ഥാന്‍. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ പ്രതിരോധ ബജറ്റ് 78.7 ബില്യണ്‍ ഡോളറിന്‍റേതാണ്. 9.50 ശതമാനം വര്‍ധനവാണ് ഇന്ത്യ വരുത്തിയത്. പാക്കിസ്ഥാന്‍റെ ബജറ്റിനേക്കാള്‍ ഒന്‍പത് ഇരട്ടി വലുതാണ് ഇന്ത്യയുടെ പ്രതിരോധ ബജറ്റ്.
പഹൽഗാം ഭീകരാക്രമണത്തിനു മറുപടിയായി പാക്കിസ്ഥാനിലും പാക്ക് അധിനിവേശ കശ്മീരിലുമായി ഒൻപതിടങ്ങളിലെ ഭീകരകേന്ദ്രങ്ങളിൽ ഇന്ത്യൻ സൈന്യം ആദ്യം ആക്രമണം നടത്തിയത്. ഓപ്പറേഷന്‍ സിന്ദൂറിന്‍റെ തുടര്‍ച്ചയായുണ്ടായ ആക്രമണത്തില്‍ പാക്കിസ്ഥാന്‍റെ വ്യോമതാവളങ്ങള്‍ വരെ ഇന്ത്യ ആക്രമിച്ചിരുന്നു.