റഫാല്‍ യുദ്ധ വിമാനങ്ങള്‍ ഇനി ഇന്ത്യയില്‍ നിര്‍മിക്കും. ഫ്യൂസ്‍ലേജുകള്‍ ഇന്ത്യയിൽ നിർമ്മിക്കുന്നതിനായി ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസും ഡസ്സോൾട്ട് ഏവിയേഷനും നാല് പ്രൊഡക്ഷൻ ട്രാൻസ്ഫർ കരാറുകളിൽ ഒപ്പുവച്ചു. ഫ്രാൻസിന് പുറത്ത് റഫാലിന്‍റെ ഫ്യൂസ്‌ലേജുകൾ നിർമിക്കുന്നത് ഇതാദ്യമായാണ്.
Also Read: ഓട്ടോ ഓടുന്നില്ല; മാസം ഈ ഓട്ടോ ഡ്രൈവര്‍ നേടുന്നത് 5-8 ലക്ഷം രൂപ; ഞെട്ടിക്കുന്ന ബിസിനസ് ഐഡിയ
കരാറിന്‍റെ ഭാഗമായി ടാറ്റ അഡ്വാന്‍സ് സിസ്റ്റം ഹൈദരാബാദില്‍ യൂണിറ്റ് ആരംഭിക്കും. വിമാനത്തിന്‍റെ റെയർ ഫ്യൂസ്‍ലേജിനായി ലാറ്ററൽ ഷെല്ല്, റെയർ സെക്ഷൻ, സെൻട്രൽ ഫ്യൂസ്‍ലേജ്, മുൻഭാഗം എന്നിവയാണ് ഇവിടെ നിര്‍മിക്കുക.വിമാനത്തിന്‍റെ ബോഡിയെയാണ് ഫ്ലൂസലേജ് എന്ന് പറയുന്നത്.
2027-28 സാമ്പത്തിക വർഷത്തോടെ ഹൈദരാബാദിൽ നിർമിച്ച ആദ്യ വിമാന ഭാഗങ്ങൾ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിമാസം രണ്ട് ഫ്യൂസ്‍ലേജുകൾ വരെ നിർമിക്കാൻ കഴിയുന്ന സൗകര്യങ്ങളാണ് യൂണിറ്റിലുണ്ടാവുക.
Also Read: വാങ്ങികൂട്ടുന്ന സ്വര്‍ണമെല്ലാം ഈ ആറു നില കെട്ടിടത്തിലേക്ക്
സാങ്കേതികവിദ്യ കൈമാറ്റം, അറ്റകുറ്റപ്പണി, ഉൽപ്പാദന സൗകര്യങ്ങൾ സ്ഥാപിക്കൽ എന്നിവയ്ക്കുള്ള വ്യവസ്ഥകൾ ഈ കരാറിലുണ്ട്. ഇന്ത്യയുടെ എയ്‌റോസ്‌പേസ് ഇൻഫ്രാസ്ട്രക്ചറിലുള്ള പ്രധാന നിക്ഷേപമാണിതെന്ന് ഡസ്സോൾട്ട് ഏവിയേഷന്‍ വ്യക്തമാക്കി. ഫ്രാൻസിനും ഇന്ത്യയ്ക്കും പുറമേ ഈജിപ്ത്, ഖത്തർ, യുഎഇ, ഗ്രീസ്, ഇന്തോനേഷ്യ, ക്രൊയേഷ്യ, സെർബിയ എന്നിവയുൾപ്പെടെ വിവിധ രാജ്യങ്ങളുടെ ശേഖരത്തില്‍ റഫാല്‍ യുദ്ധവിമാനങ്ങളുണ്ട്. അതിനാല്‍ തന്നെ ഇന്ത്യയിലെ പുതിയ സൗകര്യം ഇന്ത്യയ്ക്കൊപ്പം മറ്റു ആഗോള വിപണികളിലേക്കുമുള്ള സേവനങ്ങള്‍ക്കായി പ്രയോജനപ്പെടുത്താം.
വാര്‍ത്തയ്ക്ക് പിന്നാലെ ഡസ്സാൾട്ട് ഏവിയേഷന്‍റെ ഓഹരികള്‍ നേട്ടമുണ്ടാക്കി. ജൂണ്‍ അഞ്ചിന് 315.40 യൂറോയിലാണ് ഓഹരി വ്യാപാരം ആരംഭിച്ചത്. പിന്നാലെ ഓഹരി 1.52 ശതമാനം ഉയര്‍ന്ന് 321.20 യൂറോയിലെത്തി. ഇന്ത്യ– പാക്കിസ്ഥാന്‍ സംഘര്‍ഷത്തിന് പിന്നാലെ ഓഹരികളില്‍ ചാഞ്ചാട്ടമുണ്ടായിരുന്നു. ഒരുമാസമായി ഓഹരി 1.70 ശതമാനമാണ് ഇടിഞ്ഞത്. ആറു മാസത്തിനിടെ 67 ശതമാനം നേട്ടമാണ് ഓഹരിയിലുണ്ടായത്.
ഇന്ത്യൻ വ്യോമസേന ഇതിനകം 36 റഫാൽ വിമാനങ്ങളുണ്ട്. ഈ വർഷം ഏപ്രിലിൽ ഇന്ത്യയും ഫ്രാൻസും തമ്മിൽ ഒപ്പുവച്ച 63,000 കോടി രൂപയുടെ കരാറിന്‍റെ ഭാഗമായി 2030 ഓടെ 26 റഫാൽ കൂടെ ഇന്ത്യയ്ക്ക് ലഭിക്കും.