വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമായതോടെ കേരളത്തിലെ തൊഴില്‍ മേഖല വന്‍ കുതിപ്പിനൊരുങ്ങുകയാണ്. കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്മെന്‍റ് ടെര്‍മിനല്‍ ആണ് തുറമുഖത്തിന്‍റെ നട്ടെല്ല്. ഇവിടേക്ക് ഏറ്റവും ആവശ്യമായി വരുന്ന അനുബന്ധ തൊഴില്‍ മേഖലയാണ് ലോജിസ്റ്റിക്സ്. ലോകം ഉറ്റുനോക്കുന്ന ലോജിസ്റ്റിക്സ് ഹബ് ആയി കേരളം മാറുന്നതോടെ വിഴിഞ്ഞത്തേക്ക് ലോകോത്തര ലോജിസ്റ്റിക്സ് കമ്പനികളുടെ ഒഴുക്കുണ്ടാകും. ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്‍റ് രംഗത്ത് പരിശീലനം നേടിയ ആളുകള്‍ക്ക് ഈ സ്ഥാപനങ്ങളിലും മറ്റ് സംരംഭങ്ങളിലും വലിയ തൊഴില്‍ അവസരങ്ങളാണ് തുറക്കുന്നത്.
ഇവിടെയാണ് ഒരുപതിറ്റാണ്ടായി ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്‍റ് മേഖലയില്‍ പ്രഫഷണല്‍ മാനേജര്‍മാരെ വാര്‍ത്തെടുക്കുന്ന ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻറ്റഗ്രൽ മാനേജ്‌മെന്റ് സ്റ്റഡീസ് ശ്രദ്ധ നേടുന്നത്. 2015-ലാണ് ‘ജിംസ്’ സ്ഥാപിതമായത്. ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യയിലെ ഏറ്റവും മികച്ച ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ് പരിശീലന സ്ഥാപനമായി ജിംസ് വളര്‍ന്നു. പ്രതിവർഷം അറുനൂറിലേറെ വിദ്യാർത്ഥികള്‍ക്ക് ഇവിടെ പരിശീലനം നല്‍കുന്നു. അതില്‍ ഒട്ടേറെപ്പേര്‍ ഇപ്പോള്‍ ലോകോത്തര സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നുണ്ട്. നാലായിരത്തോളം പേരാണ് ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലും ദുബായ്, അബുദാബി, ദോഹ, മാൾട്ട, യൂറോപ്പ് തുടങ്ങിയ മേഖലകളിലും ജോലി ചെയ്യുന്നത്.
വിഴിഞ്ഞം എന്തുകൊണ്ടും ഒരു ഗെയിംചെയ്ഞ്ചറാണ്. ആയിരക്കണക്കിന് കണ്ടെയ്നറുകള്‍ ഇവിടേക്കെത്തുന്നുണ്ട്. അത് ഇനിയും വര്‍ധിക്കും. വെയര്‍ഹൗസ് മാനേജര്‍മാര്‍, കസ്റ്റംസ് അസിസ്റ്റന്റുമാര്‍, ഫ്ലീറ്റ് ഓപ്പറേറ്റര്‍മാര്‍, ഡ്രൈവര്‍മാര്‍, ഐടി വിദഗ്ധര്‍ എന്നുവേണ്ട അവസരങ്ങളുടെ പെരുമഴ തന്നെ ലോജിസ്റ്റിക്സ് രംഗത്തുണ്ടാകുമെന്നാണ് പ്രതീക്ഷ. ഒന്നും എയര്‍കണ്ടീഷന്‍ഡ് വെയര്‍ഹൗസുകള്‍, ലോക്കല്‍ ട്രാന്‍സ്പോര്‍ട്ട്, പാക്കേജിങ് യൂണിറ്റുകള്‍, ഡെലിവറി സര്‍വീസുകള്‍ തുടങ്ങിയവയെല്ലാം ആനുപാതികമായി വികസിക്കുമെന്ന് ജിംസ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ എസ്.എസ്.ശ്രീജിത്ത് പറഞ്ഞു.
എസ്.എസ്.ശ്രീജിത്ത്, സി.ഇ.ഒ, GIIMS
ലോകപ്രശസ്ത മനശാസ്ത്രജ്ഞന്‍ ഡോ. കാൾ റോജേഴ്സ് ഇറ്റലിയില്‍ സ്ഥാപിച്ച ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പേഴ്‌സൺ-സെന്‍റേഡ് അപ്രോച്ചിന്‍റെ പങ്കാളിത്തത്തോടെ തയാറാക്കിയ വിദ്യാർത്ഥി കേന്ദ്രീകൃതവും മൂല്യാധിഷ്ഠിതവുമായ പഠനസമ്പ്രദായം ആണ് ജിംസ് നടപ്പാകുന്നത്. നൈപുണ്യം, വിജ്ഞാനം, മനോഭാവം, മൂല്യങ്ങൾ (SKAV) എന്നിവ ഒരേസമയം വർദ്ധിപ്പിക്കുന്ന ക്ലാസ് റൂം ഡെലിവറി രീതിയാണിതെന്നും ശ്രീജിത്ത് പറഞ്ഞു.
ഗ്രീൻ സപ്ലൈ ചെയിന്‍ മാനേജ്മെന്‍റ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആന്‍ഡ് റോബോട്ടിക്‌സ്, ബിസിനസ് അനലിറ്റിക്‌സ്, ലോജിസ്റ്റിക്‌സ് മാത്തമാറ്റിക്‌സ്, ഡെയ്ഞ്ചറസ് ഗുഡ്സ് ഹാൻഡ്‌ലിംഗ് തുടങ്ങിയ നൂതനവിഷയങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്. കൊച്ചി പാലാരിവട്ടത്തും തിരുവനന്തപുരം പാപ്പനംകോടുമാണ് ജിംസിന്‍റെ പ്രധാനകേന്ദ്രങ്ങള്‍. കലിഫോര്‍ണിയയിലെ വേള്‍ഡ് യൂണിവേഴ്സിറ്റി കണ്‍സോര്‍ഷ്യം, സ്കില്‍ ഇന്ത്യയ്ക്ക് കീഴിലുള്ള ലോജിസ്റ്റിക്സ് സെക്ടർ സ്കിൽ കൗൺസിൽ, മൈസൂർ യൂണിവേഴ്സിറ്റി എന്നിവയുടെ അക്രിഡറ്റഡ് സർട്ടിഫിക്കറ്റുകൾ ആണ് ജിംസ് നല്‍കുന്നത്.
ജിംസിലെ ഇരുപത്തൊന്നാമത് ബാച്ചിന്റെ എം.ബി.എ ഇൻ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്‍റ്, പി.ജി ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്‍റ്, പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്‍റ്, അഡ്വാൻസ്‌ഡ് ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്‍റ് കോഴ്സുകളിലേക്ക് അഡ്‌മിഷൻ തുടരുന്നു. ജൂലൈ 21ന് പുതിയ ബാച്ചുകൾ ആരംഭിക്കും.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം: 9567444488 , www.giims.in