vizhinjam-port

വിഴിഞ്ഞം തുറമുഖത്തിന്‍റെ രണ്ടാം ഘട്ട വികസനത്തിന് നവംബര്‍ ആദ്യ ആഴ്ച തറക്കില്ലിടും . രണ്ടാം ഘട്ടം പൂര്‍ത്തിയാവുമ്പോള്‍  അഞ്ചു വലിയ കപ്പലുകള്‍ക്ക് ഒരേ സമയം ബെര്‍ത്തിലടുക്കാം. തീയതി ഔദ്യോഗികമായി ഇന്ന് പ്രഖ്യാപിച്ചേക്കും 

വിഴിഞ്ഞം ലോകത്തിന് തന്നെ അത്ഭുതമായി മാറി അധികം വൈകും മുന്‍പാണ് രണ്ടാം ഘട്ട വികസനത്തിലേക്ക് നീങ്ങുന്നത്. പതിനായിരം കോടി രൂപ അദാനി ഗ്രൂപ്പ് മുതല്‍മുടക്കുന്ന രണ്ടം ഘട്ട നിര്‍മാണത്തില്‍ സര്‍ക്കാരിന്‍റെ ഒരു രൂപയുടെ പോലും ചിലവ് വരുന്നില്ല.  നിലവിലുള്ള 800 മീറ്റര്‍ ബെര്‍ത്തില്‍ നിലവില്‍ രണ്ടു കപ്പലുകള്‍ക്ക് ഒരേ സമയം അടുക്കാന്‍ പറ്റു. 1200 മീറ്റര്‍ കൂടി ബെര്‍ത്തിന്‍റെ നീളം കൂടമ്പോള്‍ ആകെ നീളം രണ്ടു കിലോമീറ്ററാവും . ഇതോടെ അഞ്ചു മദര്‍ഷിപ്പുകള്‍ക്ക് തീരത്തടുക്കാന്‍ പറ്റും.  പുലിമുട്ടിന്‍റെ നീളം ഒരു കിലോമീറ്റര്‍ കൂടി വര്‍ധിക്കും . 

രണ്ടാം ഘട്ട വികസനത്തില്‍ ഒരു സെന്‍റ് ഭൂമി പോലും ഏറ്റെടുക്കേണ്ടതില്ല. കടലില്‍ മണ്ണിട്ട് നികത്തിയാണ് നിര്‍മാണം നടക്കുക ഇതുവരെ 520 കപ്പലുകളാണ് വഴിഞ്ഞത്ത് എത്തിയത് . ഇതില്‍ ഏറെയും എം.എസ്.സിയുടെ കപ്പലുകളാണ്. നിലവില്‍ 30 ക്രെയിന്‍ ഉപയോഗിച്ചാണ് ചരക്കുനീക്കം നടക്കുന്നത്. രണ്ടാം ഘട്ട വികസനം പൂര്‍ത്തിയാവുമ്പോള്‍ ക്രിയിനുകളുടെ എണ്ണം 90 ആയി ഉയരും . 

ENGLISH SUMMARY:

Vizhinjam Port development's second phase will start in the first week of November. Upon completion, five large ships can berth simultaneously, enhancing cargo handling capacity and solidifying Vizhinjam's position as a major international seaport.