TAGS

നിക്ഷേപകരില്‍നിന്നുള്ള അപേക്ഷയില്‍ ലോക റെക്കോര്‍ഡ് സൃഷ്ടിച്ച ജിയോ ഐപിഒയില്‍ ഓഹരികള്‍ ലഭിച്ചിട്ടുണ്ടോ എന്ന് നിക്ഷേപകര്‍ക്ക് നാളെ അറിയാം. ഇരുപത്തിയെട്ടിന്  കമ്പനി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യും. വെള്ളിയാഴ്ച അവസാനിച്ച ജിയോ പ്ലാറ്റ്ഫോംസ് ഐപിഒ സൃഷ്ടിച്ചത് ഏഴ് പുതിയ റെക്കോര്‍ഡുകളാണ്. 1.38 കോടി അപേക്ഷകൾ വന്നതോടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ പങ്കാളിത്തമുള്ള ഐ.പി.ഒ എന്ന നേട്ടം ജിയോ പ്ലാറ്റ്‌ഫോംസ് സ്വന്തമാക്കി. 2024 ഒക്ടോബറിൽ ‘വാറി എനർജീസി’ന് ലഭിച്ച 97.3 ലക്ഷം അപേക്ഷകളായിരുന്നു ഇതിനു മുന്‍പുള്ള റെക്കോര്‍ഡ്. 30,213 കോടി രൂപയുടെ മൂല്യത്തോടെ ഇന്ത്യന്‍ കോര്‍പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ഐ.പി.ഒ ആയും ജിയോ പ്ലാറ്റ്‌ഫോംസ് മാറി. കമ്പനി പുതുതായി പുറത്തിറക്കിയ 27 കോടി ഓഹരികൾക്കായി 655.68 കോടി ഓഹരികളുടെ അപേക്ഷകളാണ് ലഭിച്ചത്. ആങ്കർ ബുക്ക് സബ്സ്ക്രിപ്ഷൻ 30 മടങ്ങും ഐ.പി.ഒ ബുക്ക് സബ്സ്ക്രിപ്ഷൻ 22.2 മടങ്ങും വർധിച്ചു

ENGLISH SUMMARY:

Jio IPO allotment status will be revealed tomorrow as investors eagerly wait to see if they received shares from the record-breaking public offering. The company is set to officially list its shares on the stock exchange on the twenty-eighth, following a historic subscription period.