പോത്തീസിന്റെ പുതിയ ഷോറൂം ചെന്നൈ പാടിയിൽ പ്രവർത്തനം ആരംഭിച്ചു. ഇന്റഗ്രൽ കോച്ച് ഫാക്ടറി ജനറൽ മാനേജർ യു. സുബ്ബറാവു ഉദ്ഘാടനം ചെയ്തു.
ഏഴ് നിലകളിലായി അഞ്ച് ലക്ഷം സ്ക്വയർ ഫീറ്റ്. പോത്തിസും പോത്തീസ് സ്വർണമഹലും ഉൾപ്പെടെ എല്ലാം ഒരു കുടക്കീഴിൽ. സിൽവർ ജൂബിലി ആഘോഷവേളയിലാണ് പോത്തീസിന്റെ ഏറ്റവും വലിയ ഷോറും ഉപഭോക്താക്കാൾക്കായി തുറന്നത്.
നിരവധി ഓഫറുകളും ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്. എല്ലാ വസ്ത്രങ്ങൾക്കും ഡിസംബർ 21 വരെ പത്ത് ശതമാനം വിലക്കുറവുണ്ട്. സ്വർണം പവന് 2000 രൂപയും ഡയമണ്ട് കാരറ്റിന് 10,000 രൂപയും കുറവുണ്ട്. ഡിസംബർ 31 വരെയാണ് ഈ രണ്ട് ഓഫറുകളും.
സൂപ്പർമാർക്കറ്റ്, ഫർണിച്ചർ, ഇലക്ട്രോണിക്സ് തുടങ്ങി ആവശ്യമായതെല്ലാം എല്ലാം പോത്തീസിന്റെ പുതിയ ഷോറൂമിൽ ഒരുക്കിയിട്ടുണ്ട്.