ഓണാഘോഷത്തിന്റെ ഭാഗമായി വമ്പൻ ഓഫറുകളുമായി മൈജി ഫ്യൂച്ചർ. മൈജി ഓണം മാസ് ഓണം സീസൺ 4ന് കൊച്ചിയിൽ തിരിതെളിച്ചു. ടോവിനോ തോമസ്, മഞ്ജു വാര്യർ, ജാസി ഗിഫ്റ്റ് അടക്കമുള്ള വൻ താരനിര അണിനിരന്ന ഓണം പരസ്യ ചിത്രത്തിന്റെ ആദ്യ പ്രദർശനവും കൊച്ചിയിൽ നടന്നു.
ബ്രാൻഡ് അംബാസിഡർമാരായ ടോവിനോ തോമസും മഞ്ജു വാര്യറും ചേർന്ന് മൈജി ഓണം, മാസ് ഓണം സീസൺ ഫോറിന്റെ ലോഗോ അനാച്ഛാദനം ചെയ്തു. 30 കോടിയിലധികം രൂപയുടെ സമ്മാനങ്ങളാണ് ഇത്തവണ മൈജി ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുള്ളത്. സെപ്റ്റംബർ 30 വരെ പർച്ചേസ് ചെയ്യുന്ന കസ്റ്റമേഴ്സിന് നറുക്കെടുപ്പിലൂടെ ബംബർ സമ്മാനമായി ഒരു ബിഎംഡബ്ല്യൂ കാർ സ്വന്തമാക്കാം.
ഇതിനു പുറമേയാണ് 20 കാറുകളും, 25 സ്കൂട്ടറുകളും, 50 പേർക്ക് ഇന്റർനാഷണൽ ട്രിപ്പുകളും അടക്കം മറ്റ് ഗംഭീര ഓഫറുകളും ഒരുക്കിയിട്ടുള്ളത്. ഓണ വിപണിയെ ലക്ഷ്യമിട്ട് 2,500 കോടി രൂപയുടെ വിറ്റുവരവാണ് മൈജി ലക്ഷ്യമിടുന്നതെന്ന് മൈജി ചെയർമാൻ എ.കെ ഷാജി പറഞ്ഞു.