E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:15 AM IST

Facebook
Twitter
Google Plus
Youtube

More in Money Kilukkam

കൊല്ലത്തെ മൽസ്യപ്പെരുമ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ട്രോളിങ് കാലം കഴിയാൻ കാത്തിരിക്കുകയാണ് കേരളത്തിലെ  മൽസ്യ സംസ്ക്കരണ യൂണിറ്റുകൾ. വിദേശ രാജ്യങ്ങളിലക്ക് മൽസ്യം കയറ്റുമതി ചെയ്യുന്ന പ്രധാന തുറമുഖമാണ് കൊല്ലം നീണ്ടകരയിലാണ് ഇതിൽ കൂടുതൽ ഫാക്ടറികളും . ഇവിടുത്തെ മൽസ്യത്തിന് ലോകരാജ്യങ്ങിൽ വലിയ മാർക്കറ്റാണ് ഇപ്പോഴുള്ളത് .എങ്ങനെയാണ് ഈ വ്യവസ്യാ മേഖലയുടെ പ്രവർത്തങ്ങളും പ്രതീക്ഷകളുമെന്ന് കാണാം 

കണവയും ചെമ്മീനുമാണ്   കടൽകടന്ന് വിദേശത്തേക്ക് പോകാൻ ഫാക്ടറികളിൽ തയാറാകുന്നത്. ഏറെ വൃത്തിയോടെയും ശ്രദ്ധയോടെയുമാണ് ഈ ഫാക്ടറികളിലെ  ജോലികൾ. കടലിൽ നിന്ന് കൊണ്ടുവരുന്ന ചെമ്മീൻ  തണുത്ത വെള്ളത്തിലാണ് കഴുകിവാരുന്നത്.  ശുദ്ധീകരണത്തിലെ പ്രധാന പ്രക്രിയയാണിത്.  ട്രോളിങ് കാലമായതിനാൽ   വിഴഞ്ഞത്ത്  വള്ളങ്ങളിലെത്തുന്ന       മീനുകളും കന്യാകുമാരിയിൽ നിന്നുള്ള മീനുകളുമാണ് നീണ്ടകരയിലെ   കയറ്റുമതി വ്യവസായത്തിന്റെ  പ്രധാനാശ്രയം. കടലിൽ നിന്ന് കൊണ്ടുവരുന്ന മൽസ്യങ്ങൾ വീണ്ടു കടൽകടന്ന് വിദേശത്തേക്ക് പോകുന്നതിന് പിന്നിൽ വലിയ അധ്വാനമുണ്ട്. മുൻമന്ത്രി ഷിബു ബേബി ജോണിന്റെ മക്കളുടെ ഉടമസ്ഥതയിലുള്ള കിംഗ്സ് സീ ഫുഡ് വർഷങ്ങളുടെ അനുഭവ സമ്പത്തുമായിട്ടാണ് വിപണിയിൽ മുന്നേറുന്നത്. അന്തരിച്ച ആർ എസ് പി നേതാവ് ബേബി ജോൺ സ്ഥാപിച്ച കമ്പനിയാണ് ഇപ്പോൾ ചെറുമക്കളിലുടെ മൽസ്യകയറ്റുമതി വ്യവസായത്തിന്റെ  പുതിയ ഉയരങ്ങൾ തേടുന്നത്.വർങ്ങളായി ജോലി ചെയ്യുന്ന ജീവനക്കാരാണ് ഇത്തരം കമ്പനികളുടെ യഥാർഥ ശക്തി. ഷിബു ബേബി ജോണിന്റെ മകൻ അച്ചു ബേബി ജോണും, അമർ ബേബി ജോണുമാണ് ബിസിനസിന് ചൂക്കാൻ പിടിക്കുന്നത്.  

മുപ്പതിലേറെ വർഷത്തേ  പ്രവൃത്തിപരിചയമുള്ളളരാണ് ഈ ഫാക്ടറിയിലെ  ചെമ്മീൻ കയറ്റുമതി  വിഭാഗത്തിൽ ജോലി ചെയ്യുന്നത്. പല തരത്തിലുള്ള ചെമ്മീൻ ഒന്നിച്ചെത്തുമ്പോൾ അതിനേ തൂക്കമനുസരിച്ച് കൃത്യമായി വേർതിരിക്കുന്നതാണ് പ്രധാന ജോലി. തൂക്കം മാത്രമല്ല,ഗുണനിലവാരം ,രൂചികൂടുതലുള്ളവ എന്നിവയെല്ലാം തരം തിരിച്ചെടുക്കും. ഇതിനായി പ്രത്യേകം  ഉപകരണങ്ങൾ ഒന്നും ഇല്ല. ഇവരുടെ അനുഭവ സമ്പത്താണ് ഞെടിയിടയിൽ ചെമ്മീനുകളെ വേർതിരിച്ചെടുക്കുന്നത്. പത്തു ഗ്രേഡുകളാണ് ഉള്ളത്. അതിനാൽ പത്തു തരത്തിൽ  വേർതിരിച്ച് അതാതു പെട്ടികളിലേക്ക് മാറ്റും.,  

പൂർണമായും കയറ്റിയയക്കാൻ യോഗ്യമായ ചെമ്മീൻ പിന്നീട് തൂക്കം അനുസരിച്ച പല പ്ലേറ്റുകളിലേക്ക് മാറ്റുന്നതാണ് അടുത്ത ഘട്ടം , മൈനസ് ഡിഗ്രിയിലുളള്ള ഫ്രസറിലാണ് സൂക്ഷിക്കുന്നത് . രണ്ടു ദിവസത്തിനുള്ളിൽ ഇവയെല്ലാം സുരക്ഷിതമായി കണ്ടയ്നറിലേക്ക് മാറും. . എന്നാൽ ഇവയൊന്നും നമ്മുടെ തീൻമേശകളിലേക്കല്ല എത്തുന്നത്  എന്നതാണ് പ്രധാനകാര്യം . രാജ്യത്തിന് വിദേശനാണ്യം നേടിത്തരുന്ന പ്രധാനമേഖലകളിലൊന്നായി  മൽസ്യം മാറുകയാണ്. കടൽ കടന്ന  യൂറോപ്യൻ രാജ്യങ്ങൾ തന്നെയാണ് ഈ മൽസ്യ കയറ്റുമതിയുടെ പ്രധാന മാർക്കറ്റ് . 

ചെമ്മീൻ കൂടാതെ രണ്ടു തരം കണവകളാണ് നീണ്ടകരയിലെ ഫാക്ടറികളിൽ സംസ്ക്കരിക്കപ്പെടുന്നത്.കേരളത്തിലെ മാർക്കറ്റുകളിൽ ഡിമാൻ് ഇല്ലാത്തതും എന്നതും സ്പെയിൻ ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ പ്രിയമുള്ളുതുമാണ് ഈ കണവ, ആമയുടെ രൂപത്തിലുള്ള ഇവയ്ക്ക് വലിയ മാർക്കറ്റാണ് വിദേശത്തുള്ളത്. മൽസ്യബന്ധന തുറമുഖത്ത് നിന്ന് ലേലത്തിലെടുത്തു കൊണ്ടുവരുന്ന ഈ മൽസ്യം നേരേ ഫ്രീസറിലേക്കാണ് പോകുന്നത്. മൈനസ് മൂന്ന് ഡിഗ്രയിൽ സൂക്ഷിക്കുകയാണ് പ്രധാന രീതി. പിന്നീട്് ഇത് സംസ്ക്കരിച്ച്    അന്തിമരൂപത്തിലെത്തുന്നത് വലിയ കടമ്പകൾ കടന്നാണ്. ഫ്രീസറിൽ സൂക്ഷിക്കുന്ന മൽസ്യത്തിന്റെ പുറത്തേ ഐസ്് പിന്നീട്  ബ്രഷ് ഉപയോഗിച്ച്  മാറ്റും. തൊട്ടാൽ മരവിക്കുന്ന തണുത്ത വെള്ളത്തിലാണ് കഴുകി എടുക്കുന്നത് പിന്നീട് കഴുകിയെടുക്കും.

ഈ മൽസ്യത്തിന്റെ പുറത്ത് ഗ്ലാസ് പ്രതലം പോലെ ജലത്തിന്റെ ഒരു സുരക്ഷ കവചം കാണും. മൽസ്യം കേടുകൂടാതെ മാസങ്ങളോളം സൂക്ഷിക്കുന്നതിനുള്ള സംവിധാനമാണ്. രാസവസ്തുക്കൾ ഉപയോഗിച്ചല്ല കയറ്റുമതി ചെയ്യുന്ന മൽസ്യം സൂക്ഷിക്കുന്നത്.ഐസും താപനിലയിലുള്ള നിയന്ത്രണവുമാണ് മാസങ്ങളോളം മൽസ്യം സൂക്ഷിക്കുന്നതിന്റെ പ്രധാന കാരണം. ഓരോ വർഷവും മൽസ്യത്തിന്റെ കയറ്റുമതി കൂടിക്കൂടി വരികയാണ്. കേരള തീരത്ത് നിന്ന് പ്രത്യേകിച്ച് നീണ്ടകര മൽസ്യത്തിന് വലിയ ഡിമാൻാണ് വിദേശ വിപണിയിലുള്ളത്. ഒരു കാലത്ത് നീണ്ടകര മൽസ്യത്തിന്റെ പ്രധാന ആവശ്യക്കാർ ജപ്പാനായിരുന്നു. പ്രാദേശിക വിപണയിലുള്ള മീനുകളല്ല പ്രധാനമായും കയറ്റുമതിക്ക് ഉപയോഗിക്കുന്നത്. നമുക്ക് താല്പര്യമുള്ള മത്തിയും അയലയുമൊന്നും ഡോളറുകൾ നേടിത്തരുന്ന മൽസ്യങ്ങളല്ല. നമ്മുടെ ആവശ്യങ്ങൾ കഴിഞ്ഞ് കയറ്റുമതിക്ക് ആവശ്യമായ അളവിൽ ഈ മൽസ്യങ്ങൾ ലഭ്യമാകുന്നില്ല എന്നതാണ് ഇതിന്റെ പ്രധാനകാരണം

ഏഷ്യൻ– യൂറേപ്യൻ രാജ്യങ്ങളിൽ നിന്നാണ് പ്രധാനമായും കേരളമൽസ്യത്തിന് ആവശ്യമേറേ .സ്പെയിൻ ,ഇറ്റലി .യു.എസ് എന്നീ രാജ്യങ്ങളാണ് ഇപ്പോൾ കൂടുതലും താല്പര്യവുമായി എത്തുന്നത്. ഏറ്റവും ഗുണനിലവാരമുള്ള ചെമ്മീനാണ് ഈ രാജ്യങ്ങളിലേക്ക് പോകുന്നത്. രണ്ടാം നിലവാരത്തിലുള്ള മൽസ്യ ഏറ്റവുമധിക കയറ്റിയയക്കപ്പെടുന്നത് .തായ് ലൻഡ് ,ചൈന, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളിലേക്കാണ്. പോർച്ചുഗലും പ്രധാന ആവശ്യക്കാരാണ്.ഓരോ വർഷം കഴിയും തോറും കൂടുതൽ‌ കൂടുതൽ രാജ്യങ്ങൾ കേരള മൽസ്യവിപണിയോട് താല്പര്യം കാണിക്കുന്നുണ്ട്

ജൂലൈ കടന്ന ആഗസ്റ്റ് എത്താൻ കാത്തിരിക്കുകയാണ് സീ ഫുഡ് വ്യവസായികൾ .ഇനിയുള്ള നാലുമാസക്കാലം വിപണിക്ക് ചാകരയാകും.  ഓരോ വർഷവും വിദേശ രാജ്യങ്ങൾക്ക് ആവശ്യമുള്ള മൽസ്യങ്ങൾ മാറി മാറിവരുന്നത് എന്നത് വിപണിക്ക് ചെറിയ വെല്ലുവിളി ഉയർത്തുന്നുമുണ്ട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :