ബിസിനസിനു പല വശങ്ങളുണ്ട്. അതിലൊന്നാണ് സമൂഹത്തോടുള്ള പ്രതിബദ്ധതയും ഉത്തരവാദിത്തവും. അതിന്റെ ഭാഗമായി പല പദ്ധതികളും വ്യക്തികളും സ്ഥാപനങ്ങളും ഏറ്റെടുത്തു നടത്താറുമുണ്ട്. ഞങ്ങളിന്നു മണികിലുക്കത്തിൽ പരിചയപ്പെടുത്തുന്നത് ഒരു കൂട്ടം യുവ ഡോക്ടർമാരെയാണ്. ഡോക്ടർമാരായി ജോലി ചെയ്യുന്നതോടൊപ്പം ഒരു മ്യൂസിക് ബാൻഡും സ്വന്തമായി കൊണ്ടുപോകുന്നവർ.