E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:15 AM IST

Facebook
Twitter
Google Plus
Youtube

More in Money Kilukkam

താരമൂല്ല്യവും തകരുന്ന ബിസിനസും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

താരകേന്ദ്രീകൃതമായ മലയാളസിനിമയില്‍ ഒരു നടന്‍റെ അറസ്റ്റുവരുത്തിവച്ച നഷ്ടത്തിന്‍റെ കണക്കെടുപ്പാണ് ഇത്. ദിലീപ് എന്ന താരത്തെചുറ്റിപ്പറ്റി നിര്‍മാണം പൂര്‍ത്തിയായതും പൂര്‍ത്തിയാകാനുള്ളതുമായ നിരവധി ചിത്രങ്ങളുണ്ട്. ഈ ചിത്രങ്ങളുടെ നിര്‍മാണവും റിലീസിങും വൈകുന്നത് കോടികളുടെ നഷ്ടമാണ് ഉണ്ടാക്കുക. 

ദിലീപ് എന്ന താരത്തെ കേന്ദ്രീകരിച്ച് നിര്‍മാണം പൂര്‍ത്തിയായ രാമലീലയ്ക്ക് പുറമെ നിര്‍മാണത്തിലിരിക്കുന്നതായ നിരവധിചിത്രങ്ങളുണ്ട്. ദിലീപ് ചിത്രങ്ങളുമായി ബന്ധപ്പെട്ട് കുറഞ്ഞത് അറുപതുകോടിരൂപയെങ്കിലും പ്രതിസന്ധിയിലാണ്. രാമലീലയുടെ ബജറ്റ് 14 കോടിയാണ്. പ്രഫസര്‍ ഡിങ്കന്‍ എന്ന ത്രീ ഡി ചിത്രത്തിന് 24 കോടിരൂപയാണ് ബജറ്റ്. ഇരുപത്തിയെട്ടു ദിവസം ഷൂട്ടിങ് ബാക്കിയുള്ള കമ്മരസംഭവം എന്ന ചിത്രത്തിന് 13 കോടിയും മുടക്കുമുതലുണ്ട് . മൂന്നു കോടി രൂപവരെയാണ് ദിലീപ് ഒരു ചിത്രത്തിന് വാങ്ങിയിരുന്ന പ്രതിഫലം. കുറഞ്ഞത് 50 ലക്ഷം രൂപവച്ച് പുതിയ ആറു ചിത്രങ്ങള്‍ക്ക് താരം അഡ്വാന്‍സും വാങ്ങിയിട്ടുണ്ട്. ഇത് ദിലീപ് ചിത്രങ്ങളുടെ മാത്രം അവസ്ഥ.

നിലവില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍ക്കടക്കം എഴുപത് ശതമാനമെങ്കിലും ബിസിനസ്സ് തകര്‍ച്ചയിലാണെന്നതാണ് വാസ്തവം. അതായത് പൊതുവില്‍ തിയറ്ററില്‍നിന്നും സിനിമയില്‍നിന്നും ജനം അകന്നുതുടങ്ങിയെന്നതാണ് വിലയിരുത്തല്‍ .

93ല്‍ ഇറങ്ങിയ മോഹന്‍ലാല്‍ ചിത്രമായ യോദ്ധയും ദിലീപിന്‍റെ ഹിറ്റ് ചിത്രമായ പഞ്ചാബി ഹൗസുമൊക്കെ  നിര്‍മിച്ചത് സാഗാഫിലിംസാണ്. സാഗാഫിലിംസിന്റെ അപ്പച്ചന്‍ എന്ന നിര്‍മാതാവാണ്. സിനിമാ നിര്‍മാണത്തിന് കൃത്യമായ ആസൂത്രണമോടെ പണമിറക്കാനും ഇറക്കിയ പണവും അതിനിരട്ടിയും നേടാനും കഴിവുള്ള നിര്‍മാതാവ്. പക്ഷെ താരങ്ങള്‍ എല്ലാതരത്തിലും വലുതായപ്പോള്‍ സിനിമ എന്ന ബിസിനസിലേക്ക് പണമിറക്കാതെ അപ്പച്ചനെപ്പോലുള്ള നിര്‍മാതാക്കള്‍ വീട്ടിലിരുന്നു. സിനിമയിലെ കാരവന്‍ സംസ്കാരം പോലും ബിസിനസിനെ തകിടം മറിച്ചുവെന്ന് പറയുന്നു നിര്‍മാതാക്കള്‍ 

താരമൂല്യം സിനിമയ്ക്ക് മുതല്‍ക്കൂട്ടാകുമെങ്കിലും ചില പ്രതിസന്ധികളില്‍ അത് തുണയാകില്ലെന്നും വിലയിരുത്തപ്പെടുന്നു. സിനിമ എന്ന ബിസിനസില്‍ താരമൂല്യം ഒരു പ്രധാനഘടകമാണ്. പക്ഷെ ആ താരാരാധന കൊണ്ട് ഇപ്പോഴത്തെ സാഹചര്യവും സിനിമയിലെ സാമ്പത്തിക പ്രതിസന്ധിയും മറികടക്കാനാവില്ലെന്നതാണ് കണക്കുകൂട്ടല്‍.

നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രാമലീല എന്ന ചിത്രം ഒരു പരീക്ഷണ സിനിമയാണ്. അനിശ്ചിതാവസ്ഥനിറഞ്ഞ മാര്‍ക്കറ്റിലേക്ക് ഒരു നിര്‍മാതാവ് വില്‍പനയ്ക്കുവയ്ക്കുന്ന  പ്രോഡക്ട്. ആ പ്രോഡക്ട് സമീപകാലത്തേക്കെങ്കിലും മറ്റുസിനിമകളുടെയും ലാഭനഷ്ടക്കണക്കുകള്‍ക്ക് വിധിയെഴുതും.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :