E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:08 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

മാതൃത്വം നുകരാത്ത കുരുന്നുകൾക്ക് വാത്സല്യം പകരുന്ന ഖദീജയുടെ കഥ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

mother
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മാതൃത്വത്തിന്റെ മധുരം നുകരാൻ വിധിയില്ലാതെ പോയ കുരുന്നുകൾക്ക് ഉമ്മയുടെ കനിവേകി സി.കെ. ഖദീജ. മുക്കം മുസ്ലിം അനാഥശാലയിലെ പിഞ്ചോമനകൾക്ക് എല്ലാമാണ് ഖദീജ. നിത്യേന രാവിലെയും വൈകീട്ടും കുളിപ്പിക്കലും വസ്ത്രം മാറ്റിക്കലും അഴിച്ചിട്ട വസ്ത്രങ്ങൾ അലക്കലുമാണ് ഖദീജയുടെ ജീവിതം. എഴുപതിന്റെ വക്കിലെത്തിയിട്ടും സന്തോഷത്തോടും ആരോഗ്യത്തോടുംകൂടി തുടരുകയാണ് പ്രതിഫലം വാങ്ങാതെയുള്ള ഈ സേവനം. 'മരണം വരെ ഇത് തുുടരണം എന്നാണ് പൂതി, പടച്ചോന്റെ സഹായം കൊണ്ട് രോഗമൊന്നുമില്ല, ഈ മക്കളെ കൂടെ നിന്നാൽ യാതൊരു വിഷമോം രോഗവും ഉണ്ടാവൂല "– ഖദീജ മനസു തുറന്നു.  പ്രസവിച്ച ഉടനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കിട്ടിയ കുട്ടികൾ വരെ ഉണ്ടിവിടെ. പാല് കൊടുത്താണ് ഇവരെ വളർത്തിയത്. മാതാപിതാക്കൾ തിരിഞ്ഞു നോക്കാത്ത പിഞ്ചോമനകളുമുണ്ട്‌. ഒന്നാം ക്ലാസിൽ ചേർന്നവരാണ് കൂടുതൽ. അഞ്ചാം ക്ലാസിൽ എത്തുന്നതു വരെ ഇവരെയെല്ലാം രാവിലെയും വൈകുന്നേരവും കുളിപ്പിക്കുന്നതും വസ്ത്രങ്ങളെല്ലാം അലക്കിക്കൊടുക്കുന്നതുമെല്ലാം ഖദീജയാണ്, ഈ കുരുന്നുകൾക്ക് 'ഉമ്മ' തന്നെയാണിവർ– മാനേജർ ചെറുവാടി മുഹമ്മദ് പറയുന്നു. കുട്ടികൾ രാവിലെ അഞ്ച് മണിക്ക് എണീക്കുമ്പോഴേക്ക് ഖദീജ കുളിസ്ഥലത്ത് റെഡിയായിരിക്കും. ചെറിയ കുട്ടികളുടെ ശീലങ്ങളെല്ലാം ഉമ്മയുടെ മനസോടെ ഖദീജ ഉൾക്കൊള്ളും. ശാസിക്കാനും ഉപദേശിക്കാനും കഴിവുള്ള മാതൃഹൃദയം.  കുട്ടികളെ കുളിപ്പിച്ച്, അലക്കിയ വസ്ത്രം ഇടീച്ച് മദ്രസയിലേക്ക് പുറപ്പെടാൻ തയ്യാറാക്കും. കുട്ടികൾ  സ്കൂളിൽ പോയാൽ അഴിച്ചിട്ട വസ്ത്രങ്ങൾ അലക്കിയിടും. സന്ധ്യയോടെ കുട്ടികൾ കളി കഴിഞ്ഞ്, ചളിയും ചേറുമായി ഹോസ്റ്റലിലേക്ക് തിരിച്ചെത്തുമ്പോഴേക്ക് ഖദീജ വീണ്ടും റഡിയായി, വൈകുന്നേരത്തെ കുളിപ്പിക്കലിന്.

പൂർണ്ണരൂപം വായിക്കാം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :