E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:13 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച കൊലപാതകം; ഒരു ഫ്ളാഷ് ബാക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Dr-Omana
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

1996 ജൂലൈ 11ന് ആയിരുന്നു ആ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്.  നാട്ടുകാരനായ കെ.എം. മുരളീധരൻ എന്നയാളെ ഊട്ടി റയിൽവേ സ്‌റ്റേഷൻ റിട്ടയറിങ് റൂമിൽ ഡോ. ഓമന എന്ന ലേഡി ഡോക്ടർ കൊലപ്പെടുത്തി മൃതദേഹം നുറുക്കി. ഒരു പക്ഷെ സിനിമകളിൽ പോലും കാണാൻ സാധിക്കാത്ത അരുംകൊല. മലേഷ്യയിൽ കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ചതായി കണ്ടെത്തിയ സ്ത്രീ  ഡോ. ഓമനയാണെന്നു സംശയിക്കുന്ന വാർത്ത വായിക്കുമ്പോൾ വർഷങ്ങൾക്കു പിന്നിലേക്ക് ചിലരുടേയെങ്കിലും മനസ് ഒന്നു റിവൈൻഡ് ചെയ്യപ്പെടാം. മരിച്ച സ്ത്രീ ഓമനയല്ലെന്നു സ്ഥിരീകരിച്ചെങ്കിലും ഒരു കാലത്ത് മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന അരുകൊലയായിരുന്നു അത്. 

കേസ് റജിസ്‌റ്റർ ചെയ്‌തത് ഊട്ടി പൊലീസാണെങ്കിലും മലയാളി വനിതാ ക്രിമിനൽ എന്ന വിശേഷണമാണു ഡോ. ഓമനയ്‌ക്കുള്ളത്. കാമുകനെ വിഷം കുത്തിവച്ചു കൊലപ്പെടുത്തി വെട്ടിനുറുക്കി സ്യൂട്ട്‌കേസിലാക്കിയ കേസിലെ പ്രതിയായ ഓമന എവിടെയെന്നത് ഇപ്പോഴും അജ്‌ഞാതമാണ്. നാട്ടുകാരനായ കെ.എം. മുരളീധരനെ ഊട്ടി റയിൽവേ സ്‌റ്റേഷൻ റിട്ടയറിങ് റൂമിൽ കൊലപ്പെടുത്തി മൃതദേഹം നുറുക്കിയെന്നാണു കേസ്. 1996 ജൂലൈ 11ന് ആയിരുന്നു സംഭവം. ജഡത്തിന്റെ നുറുക്കിയ കഷണങ്ങൾ അടക്കംചെയ്‌ത സ്യൂട്ട്‌കേസുമായി കോയമ്പത്തൂരിലെത്തി ഹോട്ടലിൽ താമസിച്ച ഓമന, പിറ്റേന്നു വാടക കാറിൽ കൊടൈക്കനാലിലെത്തി. പെട്ടി അവിടെ ഉപേക്ഷിക്കുകയായിരുന്നത്രേ ലക്ഷ്യം. എന്നാൽ പെട്ടിയിൽ നിന്നു ദുർഗന്ധം വമിച്ചതിനെ തുടർന്നു സംശയിച്ച ടാക്‌സി ഡ്രൈവർ കാർ നിർത്തി വിവരം അന്വേഷിച്ചപ്പോൾ, ഓമന ബസിൽ കയറി രക്ഷപ്പെട്ടു. 

പേര്: ഡോ. ഓമന എടാടൻ. മറ്റു പേരുകൾ: ആമിന, സെലസ്‌റ്റിൻ മെബൽ, ഹേമ, മുംതാജ്, റോസ് മേരി, സുലേഖ, താജ്. ജനനത്തീയതി: 1953 നവംബർ 24. 

ഉയരം: 160 സെന്റിമീറ്റർ. നിറം: വെളുപ്പ്. തിരിച്ചറിയൽ അടയാളങ്ങൾ: കീഴ്‌ത്താടിക്ക് ഇടതുവശത്തു കറുത്ത മറുക്, ഇടതു കൈത്തണ്ടയിൽ കറുത്ത മറുക്. 

സ്വദേശം: പയ്യന്നൂർ, കണ്ണൂർ. ജോലി: നേത്രരോഗ വിദഗ്‌ധ. സംസാരിക്കുന്ന ഭാഷകൾ: ഇംഗ്ലിഷ്, മലയാളം, തമിഴ്, ഹിന്ദി. 

12 വർഷമായി ഇന്റർപോൾ ഈ പേരിനു പിന്നാലെയാണ്. ലോക്കൽ പൊലീസും തമിഴ്‌നാട് ക്രൈം ബ്രാഞ്ചും പിന്നീട് ഇന്റർപോളും അന്വേഷിച്ചു മതിയാക്കിയ കേസിൽ ഓമനയെ ഇനിയും കണ്ടെത്താനായിട്ടില്ല. ഓമന ജീവിച്ചിരിപ്പുണ്ടാകുമോയെന്നാണ് ഊട്ടി പൊലീസിന്റെ ചോദ്യം. 

കൊടൈക്കനാൽ പൊലീസാണ് ഓമനയെ ഡിണ്ടിഗലിനു സമീപം അറസ്‌റ്റ് ചെയ്‌തത്. ആദ്യം ഊട്ടി പൊലീസ് അന്വേഷിച്ച കേസ് പിന്നീടു ക്രൈം ബ്രാഞ്ചിനു കൈമാറി. 2002 ഫെബ്രുവരിയിൽ ക്രൈം ബ്രാഞ്ച് കുറ്റാന്വേഷണ വിഭാഗം ഊട്ടി മജിസ്‌ട്രേട്ട് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. എന്നാൽ, ഇതിനിടെ തമിഴ്‌നാട് സെൻട്രൽ ജയിലിൽ നിന്നു സോപാധിക ജാമ്യത്തിൽ പുറത്തിറങ്ങിയ ഓമന 2001 ജനുവരി 29 മുതൽ ഒളിവിൽ പോയി. 

വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടു മുരളീധരൻ വിവാഹിതയായ തന്നെ നിരന്തരം പീഡിപ്പിച്ചിരുന്നതായി ഡോ. ഓമന പൊലീസിനു മൊഴിനൽകിയിരുന്നു. പ്രകോപിതനായ മുരളീധരൻ ഓമനയെക്കുറിച്ച് അപവാദം പറഞ്ഞുപരത്തി. തുടർന്ന് ഓമനയും ഭർത്താവുമായി വേർപിരിഞ്ഞു. ഓമന മലേഷ്യയിലേക്കു പോയി പ്രാക്‌ടീസ് തുടങ്ങിയെങ്കിലും മുരളീധരൻ വിട്ടില്ല. മലേഷ്യയിലെത്തിയ മുരളീധരൻ, തന്നെ വിവാഹം ചെയ്യണമെന്നു വീണ്ടും ഓമനയോട് ആവശ്യപ്പെട്ടു. തുടർന്നാണു മുരളീധരനെ കൊലപ്പെടുത്താൻ ഓമന തീരുമാനിച്ചത്. തുടർന്ന് ഇരുവരും കേരളത്തിലെത്തി. ഓഫിസ് സംബന്ധമായ ആവശ്യത്തിനായി തിരുവനന്തപുരത്തേക്കു പോയ മുരളീധരനെ വിവാഹം കഴിക്കാമെന്നു വാഗ്‌ദാനം ചെയ്‌തു ഫോൺ ചെയ്‌തുവരുത്തിയാണ് ഊട്ടിയിലേക്കു പുറപ്പെട്ടത്. 

കീറിമുറിച്ചു, നുറുക്കി 

മെഡിസിൻ പഠന കാലയളവിൽ ഓപ്പറേഷൻ കത്തി (സർജിക്കൽ ബ്ലെയ്‌ഡ്) ഉപയോഗിച്ച പരിചയമാണു ഡോ. ഓമനയെ, മുരളീധരന്റെ മൃതദേഹം മുറിച്ചു കഷണങ്ങളാക്കാൻ സഹായിച്ചത്. പോസ്‌റ്റ്‌മോർട്ടം രീതിയിലായിരുന്നു മൃതദേഹം കീറിമുറിച്ചത്. കൊലപാതകത്തെക്കുറിച്ചു വ്യക്‌തമായി ആസൂത്രണം ചെയ്‌തശേഷമാണ് ഊട്ടി റയിൽവേ സ്‌റ്റേഷനിലെ റിട്ടയറിങ് റൂമിൽ മുറിയെടുക്കാനെത്തിയത്. ഊട്ടിയിലെ ഹോളിഡേ റിസോർട്ടിലെ നാലു മുറികൾ ബന്ധുക്കൾക്കെന്നു പറഞ്ഞു ബുക്ക് ചെയ്‌തിരുന്നു. മൃതദേഹം ഇവിടെ ഉപേക്ഷിക്കാനായിരുന്നു തീരുമാനം. 

കൈവശമുണ്ടായിരുന്ന പൂട്ടുകൊണ്ടു മുറി ഉള്ളിൽ നിന്നു പൂട്ടി. ആദ്യം മുരളീധരനു വിഷം കുത്തിവച്ചു. രക്‌തം കട്ടപിടിക്കാതിരിക്കാൻ വീണ്ടും രണ്ടുതവണ കുത്തിവച്ചു. കട്ടിലിലെ കിടക്ക നീക്കംചെയ്‌തു പ്ലാസ്‌റ്റിക് ഷീറ്റ് വിരിച്ചു മൃതദേഹം കിടത്തി. തുടർന്നാണു നുറുക്കിയത്. ശരീരത്തിലെ ചർമം മുഴുവൻ നീക്കംചെയ്‌തു ബാഗിൽ സൂക്ഷിച്ചു. സന്ധികളിൽ മുറിച്ച് എല്ലുകൾ വേർപെടുത്തി. മാംസവും എല്ലുകളും പ്രത്യേകമാക്കി 25 പ്ലാസ്‌റ്റിക് കവറുകളിലായി സൂക്ഷിച്ചു. ആന്തരികാവയവങ്ങൾ കൊത്തിനുറുക്കി ക്ലോസറ്റിലിട്ട് ഫ്ലഷ് ചെയ്‌തു. തുടർന്നാണു ശരീരഭാഗങ്ങൾ ബാഗുകളിലും സ്യൂട്ട്‌കേസിലുമാക്കിയത്. മൃതദേഹം മുറിക്കാൻ കുറഞ്ഞതു മൂന്നു മണിക്കൂർ ഓമന എടുത്തിരിക്കാമെന്നു പൊലീസ് രേഖകളിൽ പറയുന്നു. ഇതിനുശേഷം മുറി വൃത്തിയാക്കി, കിടക്കവിരിച്ചു മുറി വാടക നൽകി. ബാഗുകൾ ഒറ്റയ്‌ക്കു ചുമന്നാണു ഡോ. ഓമന, റിട്ടയറിങ് റൂമിൽ നിന്നു കാറിലെത്തിച്ചത്. സ്യൂട്ട്‌കേസും ബാഗുകളും കാറിന്റെ ഡിക്കിയിൽ സൂക്ഷിച്ചു. ഊട്ടിയിലെ തണുത്ത കാലാവസ്‌ഥയെ തുടർന്നു മൃതദേഹം അഴുകാതിരുന്നതിനാലാണു റിട്ടയറിങ് റൂമിൽ ദുർഗന്ധമുണ്ടാകാഞ്ഞത്.