ലോക അത്ലറ്റിക്ക് ചാംപ്യന്‍ഷിപ്പില്‍ അമേരിക്ക ഒന്നാമത്. 30 മെഡലുകള്‍ നേടി. കെനിയയും ദക്ഷിണാഫ്രിക്കയും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി .
ചരിത്രത്തിലേക്ക് ഒരുപിടി മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചാണ് ലോക അത്ലറ്റിക്ക് ചാംപ്യന്‍ഷിപ്പ് ലണ്ടനോട് വിട പറയുന്നത്. 10 സ്വര്‍ണവും 11 വെള്ളിയും 9 വെങ്കലവുമടക്കം 30 മെഡലുകളുമായി അമേരിക്ക ഒന്നാമതായി
11 മെഡലുകളുമായി കെനിയ രണ്ടാമതും ആറുമെഡലുകളുമായി സൗത്താഫ്രിക്ക മൂന്നാമതുമെത്തി. അവസാനദിനപോരാട്ടങ്ങളില് പുരുഷന്മാരുടെ നാലെ ഗുണം 400മീറ്റര്‍ റിലെയില്‍ അട്ടിമറി വിജയം നേടി ട്രിനിനാഡും ടൊബാഗോയും ഒന്നാമതെത്തി.. വനിതകളുടെ നാലെ ഗുണം 400 മീറ്റര്‍ റിലെയില്‍ സ്വര്‍ണം അമേരിക്കന്‍ സംഘത്തിനാണ് . വനിതകളുടെ 5,000 മീറ്ററില്‍ കെനിയയുടെ ഹെലന്ഒസാടോയ്ക്കാണ് സ്വര്‍ണം. പുരുഷന്മാരുടെ 1,500 മീറ്ററില്‍ കെനിയയുടെ മനാന്ഗോയിയും സ്വര്‍ണം നേടി