ലോക അത്റ്റിക് ചാംപ്യന്‍ഷിപ്പില്‍ ദക്ഷിണാഫ്രിക്കയുെട വെയ്ഡ് വാന്‍ നിക്കര്‍ക്ക് 400 മീറ്റര്‍ ചാംപ്യന്‍. 43.98 സെക്കന്‍ഡിലാണ് വാന്‍ നിക്കര്‍ക്ക് 400 മീറ്റര്‍ ഓടിയെത്തിയത്. 800 മീറ്ററില്‍ ഫ്രാന്‍സിന്റെ അംബ്രോസ് ബോസും ചാംപ്യനായി.
ഗാലറി മുഴുവന്‍ ആര്‍ത്തുവിളിച്ചത് വെയ്ഡ് വാന്‍ നിക്കര്‍ക്ക് വേണ്ടിയായിരുന്നു. അയാളുടെ മികച്ച പ്രകടനം കാണാന്‍ തന്നെയായിരുന്നു എല്ലാവരും എത്തിയതും. സ്റ്റാര്‍ട്ടിങ്ങില്‍ എല്ലാവര്‍ക്കൊപ്പം. ചിലപ്പോള്‍ പലരുടെയും പിന്നില്‍ അങ്ങനെയായിരുന്നു വെയ്ഡ് വാന്‍ നിക്കര്ക്കിന്റെ സ്ഥാനം. പക്ഷേ മല്‍സരം പകുതി പിന്നിട്ടപ്പോഴോക്കും കഥ മാറി,
ഈ കുതിപ്പില്‍ ഒപ്പം മല്‍സരിച്ചവരെല്ലാം ഇല്ലാതായി എന്നുതന്നെ പറയോണ്ടി വരും. 43.98 സെക്കന്‍ഡില്‍ വാന്‍ നിക്കര്‍ക്ക് ഓടി തീര്‍ത്ത ദുരം താണ്ടാന്‍ കൂടെ മല്‍സരിച്ചവര്‍ക്ക് 44 സെക്കന്ഡിലേറെയെടുത്തു. 44.41 സെക്കന്‍ഡില്‍ ഓടിയെത്തയ ബഹ്റെയിന്റെ സ്റ്റീവന്‍ ഗാര്‍ഡിനര്‍ രണ്ടാം സ്ഥാനവും 44.48 സെക്കന്‍ഡില്‍ ഓടിയെത്തയ ഖത്തറിന്റെ അബ്ദുളളല ഹറൂണ്‍ മൂന്നാം സ്ഥാനവും സ്വന്തമാക്കി.
പുരുഷന് മാരുടെ 800 മീറ്ററില്‍ ഫ്രാന്‍സിന്റെ അംബ്രോസ് ബോസ് ഒന്നാം സ്ഥാനത്തെത്തി. റിയോയില്‍ നാലാമതും ബെയ്ജിങില്‍ അഞ്ചാമതായും ഫിനിഷ് ചെയ്ത അംബ്രാസിന്റെ പ്രകടനം അപ്രതീക്ഷിതമായിരുന്നു.