ലോക അത്ലറ്റിക് മീറ്റില്‍ വനിതകളുടെ 1500 മീറ്റര്‍ സ്വര്‍ണം കെനിയയുടെ ഫെയ്ത് കിപെയ്ഗോണിന്. 2015ലെ ചാംപ്യന്‍ഷിപ്പില്‍ വെള്ളി നേടിയ കിപെയ്ഗോണിന്റെ തിരിച്ചുവരവായിരുന്നു ലണ്ടനില്‍. ജമൈക്കന്‍ താരം ഒമര്‍ മക്ലോഡിനാണ് പുരുഷന്മാരുടെ 110 മീറ്റര്‍ ഹഡില്‍സില്‍ സ്വര്‍ണം
1500 മീറ്റര്‍ അവസാനിച്ചത് ഫോട്ടോഫിനിഷിങിലായിരുന്നു. ആറ് വനിതകള്‍ 4 മിനിറ്റില്‍ ഫിനിഷിങ് ലൈന്‍ തൊട്ടു. നാല് മിനിറ്റും രണ്ടും സെക്കന്റും അന്പത്തിയൊന്പത് മില്ലി സെക്കന്റും സമയത്തിലാണ് ഫെയ്ത് കിപെയ്ഗോണ് സ്വര്‍ണത്തില്‍ മുത്തമിട്ടത്. അമേരിക്കയുടെ ജെനിഫര്‍ സിംസണ്‍ വെള്ളികൊണ്ട് തൃപ്തിപ്പെട്ടു. സൗത്താഫ്രിക്കന്‍ താരം കാസ്റ്റര്‍ സെമാനിയക്കായിരുന്നു വെങ്കലം.
ജമൈക്കന്‍ കായികകരുത്ത് വീണ്ടും തെളിയിക്കുന്നതായിരുന്നു 110 മീറ്റര്‍ ഹഡില്‍സ്. ഒളിംപ് സ്വര്‍ണമെഡല്‍ ജേതാവ് കൂടിയായ ഒമര്‍ മക്ലോഡ് സ്വര്‍ണത്തിലേക്ക് കുതിച്ചെത്തി. വനിതകളുടെ ട്രിപിള്‍ ജംപ് സ്വര്‍ണം വെനസ്വേലയിലേക്ക് പറന്നു. യൂലിമര്‍ റോജസ് ചാടിയത് 14.91 മീറ്റര്‍. കൊളംബിയയുടെ കാതറിനാണ് ഈ ഇനത്തില്‍ വെള്ളി.
വനിതകളുടെ ഹാമര്‍ത്രോയില്‍ കരുത്ത് കാട്ടിയത് പോളണ്ടിന്റെ അനീറ്റയാണ്. 77.9 മീറ്റര്‍ ദൂരമാണ് അനീറ്റ സ്വര്‍ണത്തിനുവേണ്ടി എറിഞ്ഞത്. അഞ്ചാം ദിനം അഞ്ച് ഫൈനലുകളാണ്ട് ലണ്ടനില്‍ നടക്കുന്നത്. വനികളുടെ ഇനം ജാവലിന്‍ ത്രോ മാത്രം. പുരുഷന്മാര്ക്ക് മുന്നൂറു മീറ്റര്‍ സ്റ്റീപ്പിള്‍ ചെയ്സ്, 800 മീറ്റര്‍, 400 മീറ്റര്‍, പോള്‍വാള്‍ട്ട് എന്നീ ഇനങ്ങളാണ് മല്‍സരിക്കാനുള്ളത്.