വിമുക്ത ഭടനെയും കുടുംബത്തെയും സ്വന്തം ഭൂമിയിൽ കയറാൻ അനുവദിക്കാതെ സർക്കാർ സ്ഥാപനമായ പ്ലാന്റേഷൻ കോർപ്പറേഷന്റെ ക്രൂരത. കോഴിക്കോട് കല്ലായി സ്വദേശി ക്യാപ്റ്റൻ കെ. വേലായുധന്, കാസർകോട് എൻമകജെ വില്ലേജിലെ പെർളയിൽ സർക്കാർ അനുവദിച്ച മൂന്നേക്കർ ഭൂമിയാണ് പ്ലാന്റേഷൻ കോർപ്പറേഷൻ കയ്യേറി കൈവശപ്പെടുത്തിയത്.
അജിത്തിന്റെ അവകാശവാദത്തെ ശരിവെയ്ക്കുന്നതാണ് വില്ലേജ് ഓഫീസിലെ ഈ കാഴ്ച്ചകൾ. എൻമകജെ വില്ലേജിലെ സർവേ നമ്പർ 927/ 2ലുള്ള ഭൂമിക്ക് ഇക്കൊല്ലവും നികുതി സ്വീകരിച്ചു. കൈവശം വെയ്ക്കുന്ന ഭൂമി വിട്ടുനൽകാൻ അധികാരമില്ലെന്നാണ് പ്ലാന്റേഷൻ കോർപ്പറേഷൻ രേഖാമൂലം സർക്കാരിനെ അറിയിച്ചിരിക്കുന്നത്.