കുവൈത്തില്‍ ഒളിച്ചോടുന്ന ഗാർഹിക തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിനുള്ള ചെലവ് അവർക്ക് അഭയം നൽകുന്നവര് നല്‍കേണ്ടിവരും. ഇതുസംബന്ധിച്ച നിയമഭേദഗതിക്കായി പാർലമെന്റിനെ സമീപിച്ചിരിക്കുകയാണ് അസ്കർ അൽ അനേസി എംപി. സ്പോൺസറുടെ കീഴിൽനിന്ന് ഒളിച്ചോടുന്നതും നിയമലംഘകര്‍ക്ക് അഭയം നല്‍കുന്നതും തടയുകയാണ് ലക്ഷ്യം. ഇത്തരക്കാര്‍ പിടിയിലായാൽ പൂർണ ഉത്തരവാദിത്തം സ്പോൺസര്ക്കായിരുന്നു. ഈ നിയമത്തില്‍ മാറ്റം വേണമെന്നാണ് ഇപ്പോഴത്തെ ആവശ്യം.
Advertisement