മികച്ച ആക്ഷേപഹാസ്യ പരിപാടിയ്ക്കുള്ള നെയ്യാർ മാധ്യമ പുരസ്കാരം മനോരമ ന്യൂസിന്റ തിരുവാ എതിർവായ്ക്ക്. മണികിലുക്കം മികച്ച വാർത്താധിഷ്ഠിത പരിപാടിയായി തിരഞ്ഞെടുക്കപ്പെട്ടു. റേഡിയോ മാംഗോയിലെ വെള്ളരിക്കപ്പട്ടണത്തിനാണ് മികച്ച റേഡിയോ പരിപാടിക്കുള്ള അവാർഡ്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന ആത്മസഖി സീരിയലിലെ ചിലങ്ക മികച്ച സീരിയൽ നടിയായും സംഗീതമോഹൻ തിരക്കഥാകൃത്തായും തിരഞ്ഞെടുക്കപ്പെട്ടു. ടൂറിസം വകുപ്പും നെയ്യാറ്റിൻകര നഗരസഭയും ചേർന്ന് നടത്തുന്ന നെയ്യാർമേളയുടെ ഭാഗമായാണ് അവാർഡ് ഏർപ്പെടുത്തിയത്.
Advertisement