മികച്ച വാര്‍ത്താവതാരകനുള്ള തൃശൂര്‍ സഹൃദയവേദി പുരസ്ക്കാരം മനോരമ ന്യൂസിലെ എ.അയ്യപ്പദാസിന്. സഹൃദയവേദി സുവര്‍ണ ജൂബിലിയോടനുബന്ധിച്ചുള്ള കൊള്ളന്നൂര്‍ ദേവസി സ്മാരക പുരസ്ക്കാരമാണിത്. പതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്ക്കാരം ഞായറാഴ്ച തൃശൂരില്‍ സമ്മാനിക്കും. മികച്ച വിദ്യാഭ്യാസ, സാംസ്കാരിക പ്രവര്‍ത്തകനുള്ള പുരസ്ക്കാരത്തിന് എം.ജി. സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ബാബു സെബാസ്റ്റ്യന്‍ അര്‍ഹനായി.
Advertisement