മികച്ച വാര്‍ത്ത അവതാരകനുള്ള തൃശൂര്‍ സഹൃദയവേദി പുരസ്ക്കാരം മനോരമ ന്യൂസിലെ ചീഫ് ന്യൂസ് പ്രൊഡ്യൂസര്‍ എ.അയ്യപ്പദാസ് ഏറ്റുവാങ്ങി. പതിനായിരം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്ന അവാര്‍ഡ് മഹാരാഷ്ട്ര മുന്‍ ഗവര്‍ണര്‍ കെ.ശങ്കരനാരായണനാണ് സമ്മാനിച്ചത്. തൃശൂര്‍ സാഹിത്യ അക്കാദമിയിലായിരുന്നു ചടങ്ങ്. എം.ജി. സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ബാബു സെബാസ്റ്റിന്് സഹൃദയവേദി സുവര്‍ണ ജൂബിലി പുരസ്കാരവും ചടങ്ങില്‍ സമ്മാനിച്ചു.
Advertisement