കേരള നിയമസഭയുടെ 2017ലെ മാധ്യമ പുരസ്കാരം മനോരമ ന്യൂസ് റിപ്പോർട്ടർ അനൂബ് ശ്രീധരൻ ഏറ്റുവാങ്ങി. ആർ. ശങ്കരനാരായണൻ തമ്പി ദൃശ്യ മാധ്യമ പുരസ്കാര വിഭാഗത്തിൽ പ്രത്യേക ജൂറി പരാമർശമാണ് അനൂബിന് ലഭിച്ചത്. അച്ചടി മാധ്യമങ്ങളിലെ അന്വേഷണാത്മക റിപ്പോർട്ടിനുള്ള ഇ.കെ. നായനാർ സ്മാരക പുരസ്കാരം മലയാള മനോരമയിലെ സീനിയർ റിപ്പോർട്ടർ എ.എസ്. ഉല്ലാസും സ്വീകരിച്ചു. തിരുവനന്തപുരം നിയമസഭാ ഹാളിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണനാണ് പുരസ്കാരം സമ്മാനിച്ചത്. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, ഡെപ്യൂട്ടി സ്പീക്കർ വി.ശശി തുടങ്ങിയവർ പങ്കെടുത്തു.
Advertisement