രാജ്യത്ത് വീണ്ടും ട്രെയിൻ അപകടം. നാഗ്പൂർ മുംബൈ തുരന്തോ എക്സ്പ്രസിൻറെ എഞ്ചിനും അഞ്ച് ബോഗികളാണ് മുംബൈക്കടുത്ത് പാളംതെറ്റിയത്. അപകടത്തിൽ അൻപതുപേർക്ക് പരുക്കേറ്റു. എന്നാൽ ആരുടെയും നില ഗുരുതരമല്ല. അസംഗാവ് - ടിട്വാല സ്റ്റേഷനുകൾക്കിടയിൽ ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണതാണ് അപകടകാരണമെന്നാണ് പ്രഥമിക നിഗമനം. പാളംതെറ്റിയ ബോഗികൾ ട്രാക്കിൽ നിന്നുമാറ്റി ഗതാഗതം പുനസ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ തുടരുകയാണെന്നും, യാത്രക്കാരെ ലക്ഷ്യസ്ഥാനത്തു എത്തിക്കാൻ ബസുകൾ ക്രമീകരിച്ചതായും സെൻട്രൽ റെയിൽവേ അറിയിച്ചു. കഴിഞ്ഞ പത്ത് ദിവസത്തിനിടെയുണ്ടാകുന്ന നാലാമത്തെ ട്രെയിൻ അപകടമാണിത്.
Advertisement